India

മഹാ കുംഭമേള : 60 കോടിയിലധികം ഭക്തർ സംഗമത്തിൽ പുണ്യസ്നാനം നടത്തി : ഘാട്ടുകളിൽ ഭക്തരുടെ പ്രവാഹം

ശനിയാഴ്ച രാത്രി 8 മണി വരെ 1.43 കോടിയിലധികം ഭക്തർ പുണ്യസ്നാനം നടത്തി. ഭക്തരുടെ സുരക്ഷയ്ക്കായി വാട്ടർ പോലീസ് ഉദ്യോഗസ്ഥരെയും, എൻ‌ഡി‌ആർ‌എഫിനെയും, മുങ്ങൽ വിദഗ്ധരെയും വിന്യസിച്ചിട്ടുണ്ട്

Published by

പ്രയാഗ് രാജ് : മഹാ കുംഭമേളയിൽ ഗംഗ, യമുന, സരസ്വതി എന്നീ പുണ്യനദികളുടെ സംഗമസ്ഥാനത്ത് സ്നാനം ചെയ്യാൻ ഭക്തരുടെ പ്രവാഹം. ശനിയാഴ്ച രാത്രി 8 മണിയോടെ 1.43 കോടിയിലധികം ഭക്തർ ഇവിടങ്ങളിൽ പുണ്യസ്നാനം നടത്തി.

സുരക്ഷ കണക്കിലെടുത്ത് കനത്ത പോലീസ് സംഘത്തെ പ്രദേശത്തെങ്ങും വിന്യസിച്ചിട്ടുണ്ട്. പുണ്യസ്നാനം ചെയ്യാൻ ധാരാളം സ്നാനക്കാരും ഭക്തരും ഒത്തുകൂടുന്നുണ്ടെന്ന് മഹാ കുംഭ് അഡീഷണൽ ഫെയർ ഓഫീസർ വിവേക് ചതുർവേദി പറഞ്ഞു.

ശനിയാഴ്ച രാത്രി 8 മണി വരെ 1.43 കോടിയിലധികം ഭക്തർ പുണ്യസ്നാനം നടത്തി. ഭക്തരുടെ സുരക്ഷയ്‌ക്കായി വാട്ടർ പോലീസ് ഉദ്യോഗസ്ഥരെയും, എൻ‌ഡി‌ആർ‌എഫിനെയും, മുങ്ങൽ വിദഗ്ധരെയും വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ, സംഗത്തിലെ എല്ലാ ഘട്ടുകളും സിസിടിവി ക്യാമറകളും ഡ്രോൺ ക്യാമറകളും ഉപയോഗിച്ച് തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

144 വർഷങ്ങൾക്ക് ശേഷമുള്ള ഇത്തരമൊരു പുണ്യവേളയിൽ ഫെബ്രുവരി 22 വരെ ആകെ 60.74 കോടിയിലധികം ഭക്തർ പ്രയാഗ്‌രാജ് മഹാാകുംഭത്തിൽ പുണ്യസ്‌നാനം നടത്തി. ഭക്തരുടെ സുരക്ഷ കണക്കിലെടുത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

തിരക്ക് നിയന്ത്രിക്കുന്നതിനായി ഘാട്ടുകൾ ഒഴിയാൻ ഭക്തരോട് തുടർച്ചയായി അഭ്യർത്ഥിച്ചുവരികയാണ്. എല്ലാ ഘട്ടുകളിലും കുളിച്ചു കഴിഞ്ഞ ഭക്തരെ വിസിൽ മുഴക്കി നീക്കം ചെയ്യുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by