India

6ജി സാങ്കേതിക വിദ്യയിലേക്ക് അതിവേഗം ഇന്ത്യ കുതിക്കുന്നു; 6ജിയില്‍ 10 ശതമാനം പേറ്റന്‍റ് ഇന്ത്യ നേടുമെന്നും ജ്യോതിരാദിത്യ സിന്ധ്യ

17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിഎസ് എന്‍എല്ലിനെ ലാഭത്തിലെത്തിച്ച് കയ്യടി നേടിയ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇന്ത്യ 5ജി കഴിഞ്ഞ് 6ജി സാങ്കേതിക വിദ്യയില്‍ മുന്നോട്ട് കുതിക്കുകയാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നു.

Published by

മുംബൈ : 17 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ബിഎസ് എന്‍എല്ലിനെ ലാഭത്തിലെത്തിച്ച് കയ്യടി നേടിയ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇന്ത്യ 5ജി കഴിഞ്ഞ് 6ജി സാങ്കേതിക വിദ്യയില്‍ മുന്നോട്ട് കുതിക്കുകയാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നു.

6 ജി സാങ്കേതിക വിദ്യയില്‍ ലോകത്താകെയുള്ള പേറ്റന്‍റുകളിൽ 10% നേടാനാണ് ഇന്ത്യ ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വെറുതെയല്ല ഇത് സാധ്യമാകുന്നത്. ഭാരതത്തിൽ 6G ടെസ്റ്റിങ്ങുകൾ നടന്നു കൊണ്ടിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 111 ഗവേഷണ പദ്ധതികള്‍ക്ക് അനുമതി നൽകി. ഇതിനായി 300 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നു. 6ജി വികസിപ്പിക്കുന്നതില്‍ ഇന്ത്യയിലെ ഐഐടികള്‍, സ്വകാര്യ മേഖലയിലെ പ്രഫഷണൽസ്, ഗവേഷകർ എന്നിവര്‍ അടങ്ങുന്ന വലിയൊരു ടീമിനെത്തന്നെ  വാര്‍ത്തെടുത്തിട്ടുണ്ട്. ഇതുകൊണ്ടെല്ലാം 6G പേറ്റന്റുകളുമായി ബന്ധപ്പെട്ട് ലോകത്തിലെ 6 മുൻനിര രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. -കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു.

ഒരു ദിനപത്രം സംഘടിപ്പിച്ച് ബിസിനസ് ഉച്ചകോടിയിലായിരുന്നു അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക