കണ്ണൂര്‍: കോഴ വാങ്ങിയ കേസില്‍ മുന്‍ കൊമേഴ്ഷ്യല്‍ ടാക്‌സ് ഓഫീസര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്. തളിപ്പറമ്പിലെ കൊമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസറായിരുന്ന എം.പി.രാധാകൃഷ്ണനെയാണ് ശിക്ഷിച്ചത്.
തലശേരി വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.2011ല്‍ സ്വകാര്യ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന് വേണ്ടി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
ഇരുപത്തയ്യായിരം രൂപയാണ് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടത്. ആദ്യ ഗഡു കൈപ്പറ്റുമ്പോഴായിരുന്നു അറസ്റ്റ്. കഠിന തടവിനൊപ്പം അന്‍പതിനായിരം രൂപ പിഴയും ഒടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക