മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ബസിന്റെ സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബസ് ഡ്രൈവര്‍ക്ക് മറ്റൊരു ബസിലെ കണ്ടകട്റില് നിന്ന് മര്‍ദ്ദനമേറ്റു. കുറ്റിപ്പുറം തിരൂര്‍ റൂട്ടില്‍ ഓടുന്ന ബസിലെ ഡ്രൈവര്‍ ആബിദിനെ മറ്റൊരു ബസിലെ കണ്ടക്ടറായ അര്‍ഷാദാണ് മര്‍ദിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. സമയക്രമവുമായി ബന്ധപ്പെട്ട മര്‍ദ്ദനത്തിനിടെ നിയന്ത്രണം വിട്ട ബസ് മറ്റൊരു ബസിനെ ഇടിച്ചു.
കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെറിയ വാക്കുതര്‍ക്കത്തോടെയാണ് തുടക്കം. തുടര്‍ന്ന് അടുത്ത ബസിലെ കണ്ടക്ടര്‍ അതിക്രമിച്ച് കയറി ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെയാണ് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായി ബസ് മുന്നോട്ട് നീങ്ങി മുന്നിലെ ബസിലിടിച്ചത്.
അപകടത്തില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തിന് പിന്നാലെ രണ്ട് ബസിലെയും യാത്രക്കാരെല്ലാം ഇറങ്ങി. സ്റ്റാന്‍ഡിലും ബസിലും നിരവധി യാത്രക്കാര്‍ ഉളളപ്പോഴായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: