US

അദാനിക്കെതിരായ കുറ്റപത്രം സംശയാസ്പദമെന്ന് വിമര്‍ശിച്ച് ആറ് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍

Published by

ന്യൂയോര്‍ക്ക്: കൈക്കൂലി ആരോപണത്തില്‍ അദാനി ഗ്രൂപ്പിനെതിരെ കുറ്റപത്രം ചുമത്തിയതിനെ വിമര്‍ശിച്ച് ആറ് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ അറ്റോര്‍ണി ജനറലിന് കത്തെഴുതി.ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍ നീതിന്യായ വകുപ്പ് എടുത്ത ചില സംശയാസ്പദമായ തീരുമാനങ്ങളിലൊന്നാണിതെന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ലാന്‍സ് ഗുഡന്‍, പാറ്റ് ഫാലണ്‍, മൈക്ക് ഹരിഡോപോളോസ്, ബ്രാന്‍ഡന്‍ ഗില്‍, വില്യം ആര്‍. ടിമ്മണ്‍സ്, ബ്രയാന്‍ ബാബിന്‍ എന്നിവരാണ് അറ്റോര്‍ണി ജനറല്‍ പമേല ബോണ്ടിക്ക് കത്തെഴുതിയത്.
2024 നവംബറില്‍, സൗരോര്‍ജ്ജ കരാറുകള്‍ക്ക് അനുകൂലമായ വ്യവസ്ഥകള്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കുന്ന പദ്ധതിയില്‍ പങ്കെടുത്തുവെന്നാരോപിച്ചാണ് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ അദാനിക്കെതിരെ കുറ്റം ചുമത്തിയത്.
സ്വദേശത്തും വിദേശത്തും അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും ഇന്ത്യ പോലുള്ള അടുത്ത സഖ്യകക്ഷികളുമായുള്ള ബന്ധത്തെ അപകടത്തിലാക്കുന്നതുമാണ് ഇത്തരമൊരു തീരുമാനമെന്ന് കത്തില്‍ പറയുന്നുണ്ട്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by