India

ബിജെപിയുടെ വിജയം അംഗീകരിച്ച് പ്രിയങ്ക വാദ്ര , ദൽഹി കീഴടക്കിയവരെ അഭിനന്ദിക്കുന്നു : ഇത് ജനങ്ങൾ ആഗ്രഹിച്ച മാറ്റമെന്ന് വയനാട് എംപി

ദൽഹിയിൽ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്ന് ജനങ്ങളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി, അത് വളരെ വ്യക്തമായിരുന്നു. ആളുകൾ മാറ്റം ആഗ്രഹിച്ചു

Published by

ന്യൂദൽഹി : ഒടുവിൽ പ്രിയങ്ക തന്റെ പാർട്ടിയുടെ തോൽവി സമ്മതിച്ചു. അത് മത്രമല്ല ദൽഹി പിടിച്ചടക്കിയ ബിജെപിയെ അഭിനന്ദിക്കാനും വയനാട് എംപി സമയം കണ്ടെത്തി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തനിക്ക് ഒന്നും അറിയത്തില്ല എന്ന് പറഞ്ഞ കോൺഗ്രസ് ജനറൽ സെക്രട്ടറിയും കൂടിയായ പ്രിയങ്ക വാദ്ര ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപിയെ അഭിനന്ദിച്ചത് മാധ്യമങ്ങൾക്ക് മുന്നിൽ തന്നെയാണ്.

ബിജെപി ആം ആദ്മി പാർട്ടിയെ തകർത്ത് മൂന്ന് പതിറ്റാണ്ടിനുശേഷം അധികാരത്തിൽ തിരിച്ചെത്തിയതിനെക്കുറിച്ച് അവർ വാചാലയായി. ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തുവെന്നും അവർ സൂചിപ്പിച്ചു.

“പ്രചാരണത്തിന്റെ തുടക്കം മുതൽ തന്നെ, ദൽഹിയിൽ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്ന് ജനങ്ങളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി, അത് വളരെ വ്യക്തമായിരുന്നു. ആളുകൾ മാറ്റം ആഗ്രഹിച്ചു, അവർ മാറ്റത്തിനായി വോട്ട് ചെയ്തു. വിജയികളെ ഞാൻ അഭിനന്ദിക്കുന്നു, ബാക്കിയുള്ളവർക്കായി, നമ്മൾ കൂടുതൽ കഠിനാധ്വാനം ചെയ്യണം,” – പ്രിയങ്ക പറഞ്ഞു.

ഫലങ്ങൾ പുറത്തുവരാൻ തുടങ്ങിയപ്പോൾ അവർ തന്റെ വയനാട് മണ്ഡലത്തിലായിരുന്നു. മാധ്യമങ്ങൾ അവരെ സമീപിച്ചപ്പോൾ പിന്നീട് പ്രതികരിക്കാമെന്ന് അവർ പറഞ്ഞിരുന്നു. പിന്നീട് ബിജെപി എളുപ്പത്തിൽ വിജയത്തിലേക്ക് കുതിച്ചപ്പോളാണ് പ്രിയങ്ക തന്റെ പ്രതികരണം തുറന്നു പറഞ്ഞത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക