ന്യൂദല്‍ഹി: ദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തിനുള്ള സന്ദേശമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി.മുന്നോട്ട് പോകാന്‍ ബിജെപിയെ തെരഞ്ഞെടുക്കണം എന്ന സന്ദേശം ആണ് ഈ ജനവിധി എന്ന് അനില്‍ ആന്റണി പറഞ്ഞു.
ദല്‍ഹി നല്കുന്ന സന്ദേശം ജനങ്ങള്‍ക്ക് ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ വേണം എന്നതാണ് .കേന്ദ്ര സര്‍ക്കാരിലുള്ള വിശ്വാസം നിര്‍ണായകമായെന്നും അനില്‍ ആന്റണി പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയ്ക്ക് ശക്തികേന്ദ്രങ്ങളില്‍ പോലും കാലിടറി.
ദല്‍ഹിയില്‍ വിജയം ഉറപ്പിച്ചതോടെ ബിജെപി പ്രവര്‍ത്തകരും നേതാക്കളും ആഘോഷ ലഹരിയിലാണ്. മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ദല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: