ന്യൂദല്‍ഹി: ദല്‍ഹി സംസ്ഥാനത്ത് ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയാണ് അധികാരം പിടിച്ചത്. 1993 ല്‍ 47 സീറ്റ് നേടി അധികാരം പിടിച്ചെങ്കിലും അഞ്ചു വര്‍ഷത്തിനുള്ളില്‍ മൂന്നു മുഖ്യമന്ത്രിമാരെ പരീക്ഷിക്കേണ്ടി വന്നു. മദന്‍ലാല്‍ ഖുറാന, സാഹിബ് വര്‍മ്മ, സുഷമ സ്വരാജ് എന്നിവര്‍ മുഖ്യമന്ത്രിമാരായി. പിന്നീട് മൂന്നു തവണയും കോണ്‍ഗ്രസ് വലിയ വിജയം നേടി അധികാരത്തിലെത്തി. 1998 ല്‍ 52 സീറ്റുമായിട്ടാണ് ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായത്. 2003ല്‍ 47 സീറ്റും 2008ല്‍ 43 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ തുടര്‍ന്നു.
2013 ല്‍ ബിജെപി 32 സീറ്റ് നേടിയെങ്കിലും 28 സീറ്റു കിട്ടിയ ആപ്പ്, കോണ്‍ഗ്രസിന്റെ (6) പിന്തുണയോടെ അധികാരത്തിലെത്തി. കോണ്‍ഗ്രസ് പിന്തുണ പോയതോടെ 2015 ല്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ട ആപ്പ് 70 ല്‍ 67 സീറ്റുമായി വീണ്ടും അധികാരം പിടിച്ചു. ബിജെപി യക്ക് മൂന്നു സീറ്റ്കിട്ടി. കോണ്‍ഗ്രസ് ‘സംപൂജ്യ’രായി. 2020 ലും ആം ആം ആത്മി വിജയം ആവര്‍ത്തിച്ചു. ആപ്പിന് 62 സീറ്റും ബിജെപിക്ക് 8 സീറ്റും ലഭിച്ചു. കോണ്‍ഗ്രസ് വീണ്ടും ‘പൂജ്യരായി’.
പ്രതികരിക്കാൻ ഇവിടെ എഴുതുക