കൊല്ലം: കടയ്ക്കലില്‍ സ്വകാര്യ ബസ് ഡ്രൈവറെ വെട്ടി പരിക്കേല്‍പ്പിച്ചു. കടയ്ക്കല്‍ ആല്‍ത്തറമൂട് സ്വദേശി രാജേഷിനാണ് വെട്ടേറ്റത്.
മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് അക്രമി സംഘവും രാജേഷും തമ്മില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തര്‍ക്കം നടന്നിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് രാജേഷ് പറഞ്ഞു. പരിക്കേറ്റ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: