Kerala

നെയ്യാറ്റിന്‍കരയില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിയ യുവാവ് പിടിയില്‍,ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിയെ പ്രതി നിരന്തരം ശല്യപ്പെടുത്തി

തനിക്കൊപ്പം വരണം എന്ന് പറഞ്ഞ ബിപിന്‍ രണ്ടാഴ്ച മുമ്പും സൂര്യഗായത്രിയുടെ വീട്ടിലെത്തി ബഹളം വച്ചിരുന്നു

Published by

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് പിടിയില്‍. കൊടങ്ങാവിള സ്വദേശി ബിപിന്‍ ആണ് കാഞ്ഞിരകുളം നെല്ലിമൂട് ഭാഗത്തുനിന്ന് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ് പിടിയിലായത്.

വെളളിയാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് വെണ്‍പകല്‍ സ്വദേശി സൂര്യഗായത്രിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. യുവതിയുടെ കാലിനും കൈക്കും തലയ്‌ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവതിയെ പ്രതി നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ഉപേക്ഷിച്ച ശേഷം കടക്കുകയായിരുന്നു. ബൈക്കില്‍ കെട്ടിവച്ചാണ് യുവതിയെ പ്രതി നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ പൊലീസെത്തി യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൂര്യഗായത്രി മാത്രം വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം. ഫോണില്‍ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് വിപിന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

സൂര്യയെ പ്രതി നിരന്തരം ശല്യപ്പെടുത്തിയിരുന്നു. തനിക്കൊപ്പം വരണം എന്ന് പറഞ്ഞ ബിപിന്‍ രണ്ടാഴ്ച മുമ്പും സൂര്യഗായത്രിയുടെ വീട്ടിലെത്തി ബഹളം വച്ചിരുന്നു.

ഭര്‍ത്താവുമായി അകന്നു കഴിയുകയാണ് സൂര്യ ഗായത്രി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by