Kerala

ഭാരതപ്പുഴയുടെ ഉത്സവത്തിന് ത്രിമൂര്‍ത്തി സ്‌നാനഘാട്ട് ഒരുങ്ങി; എഡി 1766ല്‍ നിലച്ചുപോയ കേരളത്തിന്റെ ഏക നദീ ഉത്സവം

Published by

തവനൂര്‍: സപ്ത നദീ പ്രവാഹത്താല്‍ അനുഗൃഹീതമായ കേരളത്തിലെ ഭാരതപ്പുഴയുടെ ഉത്സവത്തിനു തവനൂരിലെ ത്രിമൂര്‍ത്തി സ്‌നാനഘാട്ട് ഒരുങ്ങി. ഈ മാസം 13നാണ് കുംഭമേളയ്‌ക്കു സമാനമായ ഭാരതപ്പുഴയുടെ ഉത്സവം.

എഡി 1766ല്‍ നിലച്ചുപോയ കേരളത്തിന്റെ ഏക നദീ ഉത്സവം 2016ലാണ് പുനരാരംഭിച്ചത്. 28 ദിവസത്തെ കേരളത്തിലെ ഏക നദീ ഉത്സവമാണിത്. എല്ലാ മാഘമാസത്തിലും ഭാരതപ്പുഴയുടെ ഇരുകരയിലുമായി മാഘമകം ആഘോഷിക്കാറുണ്ട്. ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍ പുനരാരംഭിച്ച മാഘമക മഹോത്സവത്തിന് ഇക്കൊല്ലം മുതല്‍ നേതൃത്വം നല്കുന്നത് ത്രിമൂര്‍ത്തി സ്‌നാനഘാട്ട് പൈതൃക സംരക്ഷണ സമിതിയാണ്.

മാതാ അമൃതാനന്ദമയി ദേവി മുഖ്യ രക്ഷാധികാരിയും സ്വാമി ചിദാനന്ദപുരി, സ്വാമി പരമാനന്ദപുരി, ആചാര്യശ്രീ എം.ആര്‍. രാജേഷ്, പദ്മവിഭൂഷണ്‍ ഡോ. ഇ. ശ്രീധരന്‍, പി.ടി. ഉഷ എംപി എന്നിവര്‍ രക്ഷാധികാരികളും സ്വാമിനി അതുല്യാമൃതപ്രാണ ജനറല്‍ കണ്‍വീനറുമായാണ് സംഘാടക സമിതി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by