Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മഹാ മാഘമഹോത്സവത്തിന് ധര്‍മ്മധ്വജം ഉയരുമ്പോള്‍…

വിനോദ് കരുവാരക്കുണ്ട് 9847641564 by വിനോദ് കരുവാരക്കുണ്ട് 9847641564
Jan 24, 2026, 03:34 pm IST
in Vicharam, Article

മാഘമാസത്തില്‍ തിരുനാവായ ത്രിമൂര്‍ത്തി സംഗമ ഭൂമിയില്‍ പൈതൃകമായി നടന്നു പോന്നിരുന്ന മാമാങ്കം എന്ന മാഘമഹോത്സവത്തിന് ശാപമോക്ഷം സിദ്ധിച്ചിരിക്കുന്നു. രാമായണത്തിലെ അഹല്യയെ പോലെ ശിലാരൂപിയായി നൂറ്റാണ്ടുകളാണ് ഈ മഹാ സങ്കല്പം കഴിഞ്ഞുപോകുന്നത്. ഇക്കാലഘട്ടത്തില്‍ മാമാങ്കത്തെ പലരും പല രീതിയില്‍ വ്യാഖ്യാനിക്കാനും ആഘോഷിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി തിരുനാവായ ക്ഷേത്രവും ഭക്തജനങ്ങളും ചേര്‍ന്ന് മാമാങ്കത്തിന്റെ ആത്മാവിനെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചു വരുന്നു. മാമാങ്കം കേവലം അധികാര വടംവലിയുടെ ചരിത്രമോ വേദിയോ ആയിരുന്നില്ല. ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പെരുമയുടെയും ഏകത്വത്തിന്റെയും മഹോത്സവം ആയിരുന്നു. ഇത് തിരിച്ചറിഞ്ഞ്, പുനഃസ്ഥാപി
ക്കാനുള്ള ശ്രമങ്ങള്‍ക്കാണ് അവര്‍ നാന്ദി കുറിച്ചത്. അവരുടെ ശ്രമങ്ങള്‍ ഈശ്വരീയവും നിസ്വാര്‍ത്ഥവുമായതിനാല്‍ കാലത്തിന്റെ കനിവുതിര്‍ന്ന്, ഭാരതപ്പുഴയുടെ തീരത്ത് ഭക്തജനങ്ങളുടെയും സംന്യാസി ശ്രേഷ്ഠന്മാരുടെയും ആധ്യാത്മികാചാര്യന്മാരുടെയും സാന്നിധ്യത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു.

നദീപൂജയും തീര്‍ത്ഥ ഘട്ടങ്ങളിലെ പുണ്യസ്‌നാനവും ഭാരതീയ സംസ്‌കൃതിയുടെയും ദേശീയ ഏകാത്മകതയുടെയും ഉജ്ജ്വല ആവിഷ്‌കാരങ്ങളാണ്. ഭൂമിശാസ്ത്രവും ജ്യോതിശാസ്ത്രവും തമ്മിലുള്ള സമന്വയത്തിന്റെ ഭാരതീയ പൈതൃകങ്ങള്‍ കൂടിയാണ് ഈ മഹോത്സവങ്ങള്‍. ജ്യോതിര്‍ ഗോളങ്ങളില്‍ ഏറ്റവും വലുതും സ്വാധീനശക്തിയുമുള്ള ഗ്രഹമാണ് വ്യാഴം. ”വ്യാഴം പ്രസാദിച്ചാല്‍ പിന്നെ ശുഭം.” അതുകൊണ്ട് വ്യാഴത്തെ ഗുരു എന്നും പറയുന്നു. ചിങ്ങം രാശിയിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണമാണ് പ്രധാനമായും എല്ലാ തീര്‍ത്ഥ സ്‌നാനങ്ങളുടെയും അടിസ്ഥാനം. ഉജ്ജയിനിയിലെ കുംഭമേളയ്‌ക്ക് സിംഹസ്ഥ കുംഭം എന്നാണ് പറയുന്നത്. ജ്യോതിശാസ്ത്രപരമായും ചരിത്രപരമായും ഉജ്ജയിനിയിലെ സിംഹസ്ഥ കുംഭത്തിന്റെ ദക്ഷിണ ഭാരതത്തിലെ ആവിഷ്‌കാരമാണ് നവയോഗികളാല്‍ സ്ഥാപിതമായ തിരുനാവായയിലെ മാഘ മഹോത്സവം എന്ന മാമാങ്കം.

ഭൂമിശാസ്ത്രപരമായി പരിശോധിക്കുമ്പോള്‍ പ്രജാപതിയുടെ യാഗഭൂമി, ത്രിമൂര്‍ത്തി സംഗമം, സപ്ത നദികളുടെയും സാന്നിധ്യം എന്നിവ ഇവിടെ ദര്‍ശിക്കാം. മോക്ഷപ്രദായിനിയായി സര്‍വ്വ പുണ്യനദികളുടെയും സാന്നിധ്യം ദക്ഷിണ ഭാരതത്തിലെ ഈ നദിയിലെത്തുമ്പോള്‍ നദിയുടെ പേര് തന്നെ ഭാരതപ്പുഴ എന്നായി മാറി. ”ഒരു നൂറ് നദികളുണ്ടേതു പേരാകിലും, അവയൊക്കെ ഗംഗയാകുന്ന നാട്” എന്ന് കേരളത്തിലെ ഒരു കവയത്രി പാടിയിട്ടുണ്ട്. എന്നാല്‍ ഭാരതത്തിലെ എല്ലാ നദികളുടേയും സാന്നിധ്യം കൊണ്ട് ഒരു നദി ഭാരതം തന്നെയാകുന്നു എങ്കില്‍ അത് ഈ നിളാ നദിയാണ്. ഇന്നത്തെ തമിഴ്‌നാട്ടിലെ ത്രിമൂര്‍ത്തി മലയില്‍ നിന്നുത്ഭവിച്ച്, ഉജ്ജയിനിയിലൂടെ കടന്നുപോകുന്ന പൗരാണിക ഭാരതത്തിലെ സമയരേഖയായി കണക്കാക്കുന്ന ഉജ്ജയിനി രേഖയുടെ സമുദ്രപതന കേന്ദ്രത്തില്‍, സമുദ്രത്തില്‍ പതിക്കുന്ന നിളാ നദി. അതുതന്നെയാണ് നിളാ നദിയുടെ സമുദ്ര അഴിമുഖത്തെ ജ്യോതിശാസ്ത്രവും ഭൂമിശാസ്ത്രവും സംഗമിക്കുന്ന മഹാ തീര്‍ത്ഥാടന കേന്ദ്രമായി തിരഞ്ഞെടുക്കാന്‍ നമ്മുടെ പൂര്‍വ്വസൂരികള്‍ തയ്യാറായത്.

മാമാങ്കത്തിന്റെ ചരിത്രം പറയുന്നവരെല്ലാം തന്നെ ലിഖിത- വായ്‌മൊഴി ചരിത്രങ്ങളിലൂടെ മാത്രമാണ് ചരിത്രമന്വേഷിക്കുന്നത്. അത് സാമൂതിരി രേഖകളിലും വന്നേരി ലിഖിതങ്ങളിലും അല്‍പം ബ്രിട്ടീഷ് ലിഖിതങ്ങളിലും പരിമിതപ്പെടുന്നു. നാടോടി ശാഖയായി വന്ന വായ്‌മൊഴി സാഹിത്യവും ആധാരമാക്കുന്നുണ്ട്. അതില്‍ തന്നെ കൂടുതലും ഭാരതീയ ചിന്തയെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണങ്ങളായതിനാല്‍ വഴിതെറ്റിപ്പോകുന്ന നിഗമനങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരൊറ്റ ഉദാഹരണം സൂചിപ്പിക്കാം. കുലശേഖര – ചേരരാജാക്കന്മാരുടെ അല്ലെങ്കില്‍ പെരുമാക്കന്മാരുടെ സ്ഥാനാരോഹണം മാമാങ്ക മഹോത്സവത്തിലായിരുന്നു നടന്നിരുന്നത്. ”ചേരരാജാക്കന്മാരായ കുലശേഖരന്മാര്‍ തങ്ങളുടെ ആധിപത്യം എല്ലാവരെയും കൊണ്ട് സമ്മതിപ്പിക്കാന്‍ ആയിരുന്നു 12 വര്‍ഷത്തിലൊരിക്കല്‍ മാമാങ്കം നടത്തിയത്” എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഇത് ”അരിയിട്ടു വാഴ്‌ച്ച” എന്ന് അറിയപ്പെടുന്നു. ഭാരതീയ ചിന്തയില്‍ രാജ്യപ്രതിനിധികള്‍ ഒരുമിച്ചുചേര്‍ന്ന് തങ്ങളുടെ കൂട്ടത്തില്‍ നിന്നേറ്റവും യോഗ്യനായ വ്യക്തിയെ ധര്‍മ്മ സംസ്ഥാപനത്തിനുള്ള സ്ഥാനീയനായി തിരഞ്ഞെടുത്ത്, എല്ലാവരും ആശിര്‍വദിക്കുക എന്നതാണ് അരിയിട്ടു വാഴിക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ജനാധിപത്യ പ്രക്രിയയായിരുന്നു അത്. ഇന്നത്തെ വോട്ടെടുപ്പിന്റെ മറ്റൊരു രൂപം. 12 വര്‍ഷം അദ്ദേഹം ജീവിച്ചിരിക്കുകയാണെങ്കില്‍ അതിനുശേഷം സ്വയം സ്ഥാനത്യാഗം ചെയ്ത് വാനപ്രസ്ഥിയോ സംന്യാസിയോ ആയി മാറുന്നു. പുതിയ പെരുമാളിനെ / ചക്രവര്‍ത്തിയെ തിരഞ്ഞെടുക്കുന്നു. സമാനമായ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്നു.

വൈദിക അധികാരം സിദ്ധിച്ച ചില ജാതി ബ്രാഹ്മണരും രാജാധികാരം സിദ്ധിച്ച ചില രാജതായ് വഴികളും പിന്‍ക്കാലത്ത് തങ്ങളുടെ അധികാരം ഉറപ്പിക്കാന്‍ പല ന്യായങ്ങളും കൊണ്ടുവന്നു. അതിനെ ധര്‍മ്മമായും ശാസ്ത്രമായും കരുതുന്നതാണ് മൗഢ്യം . ”വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയ്യമൊഴിക്കണം” എന്നതും, ”ചത്തും കൊന്നും വെട്ടിപ്പിടിച്ച് സാമ്രാജ്യം സ്ഥാപിക്കാന്‍ ഉടവാള്‍ തന്ന് പെരുമാള്‍ ആശിര്‍വദിച്ചു” എന്നു പറയുന്നതും നമ്മുടെ ധര്‍മ്മ തത്വസംഹിതകളുടെയും പൈതൃകത്തിന്റെയും അടിസ്ഥാനത്തില്‍ പഠനവിധേയമാക്കണം. കേരളത്തിന്റെ സാമൂഹിക ധാര്‍മിക രാഷ്‌ട്രീയ ചരിത്രത്തെ നശിപ്പിച്ചതിന്റെ സിദ്ധാന്തങ്ങളായിരുന്നു ഇവയില്‍ പലതും. അതിനെ ഊതിപ്പെരുപ്പിക്കാന്‍ അധിനിവേശ ശക്തികളും, ഇന്ന് അധികാരം കയ്യാളാന്‍ കൊതിക്കുന്നവരും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത് രണ്ടും ഭാരതത്തിന്റെ ബ്രാഹ്മണ – ക്ഷത്രിയ പാരമ്പര്യങ്ങള്‍ക്ക് നിരക്കാത്തതാണ്. അതുകൊണ്ട് ജ്ഞാനത്തിന്റെ പ്രകാശത്തില്‍ സത്യാന്വേഷണത്തിന്റെ യജ്ഞ വേദിയില്‍ ഭാരതത്തിന്റെ സംസ്‌കാരത്തെയും പാ
രമ്പര്യത്തെയും ജ്ഞാന വിജ്ഞാനങ്ങളെയും വീണ്ടും കടഞ്ഞെടുക്കേണ്ടതുണ്ട്. അതിനുള്ള ശംഖൊലിയാണ് നിളാതീരത്ത് മുഴങ്ങി കേള്‍ക്കുന്നത്. അതിനായി ഈ നാടിന്റെ ജ്ഞാനധാരകളെ ആരതി ചെയ്ത് ആവാഹിക്കുന്ന അസുലഭ കാഴ്ചയ്‌ക്കാണ് നിളാതീരത്ത് നാം സാക്ഷിയാകുന്നത്.

(മാധവ ഗണിത കേന്ദ്രം ഡയറക്ടറാണ് ലേഖകന്‍)

Tags: Maha Magha FestivalmalappuramNila
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടിമിന്നലേറ്റ് മലപ്പുറത്ത് 4 വിദ്യാർത്ഥികൾ മരിച്ചു

Kerala

മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ; വി ഡി സതീശൻ മുഖ്യമന്ത്രിയായാൽ കാര്യം നടക്കുമെന്ന് കമന്റ്

Kerala

കേരളത്തില്‍ ജനിക്കുന്ന ഹിന്ദു കുട്ടികളുടെ എണ്ണം കുറയുന്നു, മുസ്ലിം കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധന:ടി.പി. സെന്‍കുമാര്‍

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.