പ്രയാഗ് രാജ് : കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രയാഗ് രാജിലെ ത്രിവേണി സംഗമസ്ഥനത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ഹല്‍ദിറാം എന്ന കടയെ ബന്ധപ്പെടുത്താന്‍ ശ്രമം. ഇത് ഇടത്-ജിഹാദി-ലിബറല്‍-എന്‍ജിഒ സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് കരുതുന്നു. മധുരപ്പലഹാരങ്ങള്‍ വില്‍ക്കുന്ന ഹല്‍ദിറാമിന്റെ ഈ കടയില്‍ മഹാകുംഭമേളക്കാലത്ത് താല്‍ക്കാലിക ജോലിയ്ക്ക് എത്തിയ പെണ്‍കുട്ടിയാണ് ഈ കടയില്‍ താന്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെന്ന പ്രസ്താവന നടത്തിയത്.
ഈ പെണ്‍കുട്ടി ഈ പ്രസ്താവന നടത്തിയതിന് ശേഷം അമ്പരപ്പിക്കുന്ന സംഭവമാണ് അരങ്ങേറിയത്. മിനിറ്റുകള്‍ക്കുള്ളില്‍ ഈ പെണ്‍കുട്ടിയുടെ പ്രസ്താവനയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മിനിറ്റുകള്‍ക്കകം ഈ പെണ്‍കുട്ടിയുടെ പ്രസ്താവനയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഈ പെണ്‍കുട്ടിയുടെ നാടകീയമായ (കരയുന്ന, വിതുമ്പുന്ന) പ്രസ്താവനയുടെ വീഡിയോ പതിനായിരക്കണക്കിന് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ മിനിറ്റികളുടെ വ്യത്യാസത്തില്‍ പ്രത്യക്ഷപ്പെടണമെങ്കില്‍ ഇതിന് പിന്നില്‍ മഹാകുംഭമേളയെ അപകീര്‍ത്തിപ്പെടുത്തുന്ന ഗൂഢശൃംഖല പ്രവര്‍ത്തിച്ചു എന്നാണ് കരുതപ്പെടുന്നത്.
മാത്രമല്ല, അതുവരെ ഹല്‍ദിറാമില്‍ പണിയെടുത്ത ആ പെണ്‍കുട്ടി അടുത്ത ദിവസം അപ്രത്യക്ഷയാവുകയും ചെയ്തുവെന്ന് ഹല്‍ദിറാം കടയുടമകള്‍ പറയുന്നു. മഹാകുംഭമേളക്കാലത്ത് പണി ചോദിച്ച് വന്ന പെണ്‍കുട്ടിയാണ് പിന്നീട് കടയ്ക്ക് തന്നെ കുരുക്കായത്. ദിവസേന 300-400 രൂപയ്ക്ക് ജോലി ചെയ്യാനാണ് ഈ പെണ്‍കുട്ടിയെ കടയില്‍ എടുത്തത്. തങ്ങളുടെ കടയില്‍ ഒരു മൃതദേഹവും ഉണ്ടായിരുന്നില്ലെന്നും തിക്കും തിരക്കും ഉണ്ടായപ്പോള്‍ പൊലീസും ആംബുലന്‍സും രക്ഷാപ്രവര്‍ത്തകരും പാഞ്ഞെത്തിയെന്നും മണിക്കൂറുകള്‍ക്കകം സ്ഥിതിഗതികള്‍ സാധാരണനിലയിലായെന്നും സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സര്‍മാരായ പലരും പ്രചരിപ്പിക്കുന്ന മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും നൂറുകണക്കിന് മൃതദേഹങ്ങള്‍ ഉണ്ടായെന്നും ഉള്ള പ്രചാരണം തെറ്റാണെന്നും ഹല്‍ദിറാം കടയുടമകള്‍ പറയുന്നു.
ഈ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി അപ്രത്യക്ഷയായിരിക്കുകയാണ്. ഈ പെണ്‍കുട്ടിയെ മഹാകുംഭമേളയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് സംശയിക്കുന്നു. പെണ്‍കുട്ടിയെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെയും കാണാനില്ല. എതിരാളികള്‍ പ്രചരിപ്പിക്കുന്നത് ഈ പെണ്‍കുട്ടിയും കുടുംബവും തിക്കിലും തിരക്കിലും പെട്ട് മരിച്ചു എന്നാണ്. മഹാകുംഭമേളയെ ചുറ്റിപ്പറ്റി ഭീതിപരത്തുകയാണ് ലക്ഷ്യം.
#Prayagraj, UP : Remember the #Haldiram stall and the girl who exposed the mismanagement during #stampede in #MahaKumbh?
▪️The girl and her entire family is claimed to be missing.
▪️Whole staff of the #Haldiram stall is replaced who blatantly deny any such occurrence.… pic.twitter.com/AjM5mfTGat
— Saba Khan (@ItsKhan_Saba) February 3, 2025
മോദി സര്‍ക്കാരിനും യോഗി സര്‍ക്കാരിനും ബിജെപിയ്ക്കും എതിരെ കാമ്പയിന് നടത്തുന്ന പല സമൂഹമാധ്യമഅക്കൗണ്ടുകളിലുമാണ് ഈ പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കുവെയ്ക്കപ്പെട്ടത് എന്നതാണ് വിചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: