Kerala

‘മഹാത്മാഗാന്ധി പങ്കെടുത്ത കുംഭമേള; കുംഭമേളയ്‌ക്ക് പോയ വിവേകാനന്ദന്‍ അവിടുത്തെ മണ്ണ് ദേഹത്ത് വാരിപ്പൂശി; ആ കുംഭമേളയെ അധിക്ഷേപിച്ച് ബ്രിട്ടാസ്’

സനാതനസംസ്കൃതിയെ സ്നേഹിച്ചവര്‍ എല്ലാവരും കുംഭമേളയെ അങ്ങേയറ്റം ആദരിച്ചിട്ടുള്ളതാണ്. മഹാത്മാഗാന്ധി കുംഭമേളയില്‍ പങ്കെടുത്തിട്ടുണ്ട്. കുംഭമേളയ്ക്ക് പോയ സ്വാമി വിവേകാനന്ദന്‍ അവിടെ നിന്നുള്ള ഒരു പിടി മണ്ണ് വാരി തല മുതല്‍ പാദം വരെ പുരട്ടിയെന്ന് വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം പഠിച്ച ആര്‍ക്കാണ് അറിയാത്തത്. ആ കുംഭമേളയെയാണ് ജോണ്‍ ബ്രിട്ടാസ് അധിക്ഷേപിക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍.

Published by

തിരുവുനന്തപുരം: സനാതനസംസ്കൃതിയെ സ്നേഹിച്ചവര്‍ എല്ലാവരും കുംഭമേളയെ അങ്ങേയറ്റം ആദരിച്ചിട്ടുള്ളതാണ്. മഹാത്മാഗാന്ധി കുംഭമേളയില്‍ പങ്കെടുത്തിട്ടുണ്ട്. കുംഭമേളയ്‌ക്ക് പോയ സ്വാമി വിവേകാനന്ദന്‍ അവിടെ നിന്നുള്ള ഒരു പിടി മണ്ണ് വാരി തല മുതല്‍ പാദം വരെ പുരട്ടിയെന്ന് വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം പഠിച്ച ആര്‍ക്കാണ് അറിയാത്തത്. ആ കുംഭമേളയെയാണ് ജോണ്‍ ബ്രിട്ടാസ് അധിക്ഷേപിക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍. താങ്കള്‍ കമ്മ്യൂണിസ്റ്റ് ചൈനയില്‍ ഇരുന്നാണ് ഇത് പറയുന്നതെങ്കില്‍ എന്താകുമായിരുന്നു ബ്രിട്ടാസിന്റെ അനുഭവം എന്ന ഞാന്‍ പറയേണ്ട കാര്യമില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ക്രിസ്ത്യന്‍ മതസമൂഹങ്ങളിലുള്ളവര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ സ്വാതന്ത്ര്യമുള്ളതുപോലെ മുസ്ലിങ്ങള്‍ക്ക് മക്കയില്‍ പോയി പ്രാര്‍ത്ഥിക്കാനും ഭാരതത്തിലെ സന്യാസിശ്രേഷ്ഠന്മാര്‍ക്ക് കുംഭമേളയില്‍ പങ്കെടുക്കാനും ഇന്ത്യയുടെ മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. ചില പ്രത്യേക മതങ്ങളുടെ നെഞ്ചത്ത് കയറാം എന്ന് ബ്രിട്ടാസ് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. – ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

വിവേകമില്ലാത്ത ഇത്തരം പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഒന്ന് പറഞ്ഞാല്‍ നന്നായിരുന്നു. – ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബ്രിട്ടാസിന് ഓര്‍മ്മയുണ്ടോ? അമേരിക്കയ്‌ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് ചില രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് വിക്കിലീക്ക്സില്‍ താങ്കളെക്കുറിച്ച് വന്ന കാര്യം താങ്കള്‍ക്ക് ഓര്‍മ്മയുണ്ടോ എന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. അമേരിക്കയിലെ ചില ആളുകളുമായി ബ്രിട്ടാസിന് ബന്ധമുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

എന്റെ സുപ്രീംകോടതി ഗുരുവായൂരപ്പനാണ്. ആ ശക്തി ഇതിനെല്ലാം ബ്രിട്ടാസിന് മറുപടി കൊടുക്കും. – ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക