Kerala

ബ്രിട്ടാസ് വേറെ ഏതെങ്കിലും മതത്തേയാണ് പറഞ്ഞതെങ്കില്‍ കേരളത്തില്‍ കേസെടുത്തേനെ: നടന്‍ കൃഷ്ണകുമാര്‍

ജോണ്‍ബ്രിട്ടാസ് ഹിന്ദുമതത്തിന്‍റെ പ്രധാന ആഘോഷമായ മഹാകുംഭമേളയെ വിമര്‍ശിച്ചത് മറ്റേതെങ്കിലും മതത്തെ ആയിരുന്നെങ്കില്‍ കേരളത്തില്‍ കേസെടുത്തേനെ എന്ന് നടന്‍ കൃഷ്ണകുമാര്‍. മതവിദ്വേഷം ഇളക്കുന്ന പ്രസ്താവനയാണ് ജോണ്‍ ബ്രിട്ടാസ് നടത്തിയതെന്നും കൃഷ്ണകുമാര്‍ ഒരു യൂട്യുബ് ചാനലില്‍ പ്രതികരിച്ചു.

Published by

തിരുവനന്തപുരം:ജോണ്‍ബ്രിട്ടാസ് ഹിന്ദുമതത്തിന്റെ പ്രധാന ആഘോഷമായ മഹാകുംഭമേളയെ വിമര്‍ശിച്ചത് മറ്റേതെങ്കിലും മതത്തെ ആയിരുന്നെങ്കില്‍ കേരളത്തില്‍ കേസെടുത്തേനെ എന്ന് നടന്‍ കൃഷ്ണകുമാര്‍. മതവിദ്വേഷം ഇളക്കുന്ന പ്രസ്താവനയാണ് ജോണ്‍ ബ്രിട്ടാസ് നടത്തിയതെന്നും കൃഷ്ണകുമാര്‍ ഒരു യൂട്യുബ് ചാനലില്‍ പ്രതികരിച്ചു.

ഭാരതീയ സംസ്കാരത്തിനെതിരായാണ് അദ്ദേഹം പറഞ്ഞത്. ആസ്ത്രേല്യയില്‍ പോയി പണ്ട് മാതാ അമൃതാനന്ദമായിയ്‌ക്കെതിരെ ഇന്‍റര്‍വ്യൂ നടത്തി വിവാദമുണ്ടാക്കിയ ആളാണ് ജോണ്‍ ബ്രിട്ടാസ്. – കൃഷ്ണകുമാര്‍ പറഞ്ഞു.

മതങ്ങള്‍ തമ്മില്‍ പ്രശ്നമില്ലാത്ത ഒരു നാടാണ് ഇന്ത്യ. എന്തായാലും ഇത്തരം പ്രസ്താവന അപലപനീയമാണ്. – കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക