ജബല്‍പൂര്‍: രാഷ്‌ട്ര പുനര്‍നിര്‍മ്മാണത്തില്‍ വിദ്യാര്‍ത്ഥി പരിഷത്തിന്റെ പങ്ക് സുപ്രധാനമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി. വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ള പ്രായത്തിനും കാലത്തിനും അനുയോജ്യമായ വിപുലമായ മാറ്റങ്ങളെല്ലാം വിദ്യാര്‍ത്ഥി പരിഷത്തിന്റെ മുന്നേറ്റങ്ങളുടെയും പരിപാടികളുടെയും ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
വിശ്വഗുരുവായി ഭാരതം മാറണമെങ്കില്‍ നമ്മുടെ പാരമ്പര്യങ്ങള്‍ പിന്തുടരുന്ന വികസനവും പുരോഗതിയും സ്വീകരിക്കണം. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥി പരിഷത്ത് പ്രവര്‍ത്തകര്‍ക്ക് ഏറെ കാര്യങ്ങള്‍ നിര്‍വഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. എബിവിപി മഹാകോസല്‍ പ്രാന്തകാര്യാലയം ഛാത്ര ശക്തിഭവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യ പുരോഗമിക്കുന്നതിന് അനുസരിച്ച് അത്രയധികം ഒരു വ്യക്തി വെര്‍ച്വല്‍ ആയി മാറുന്ന കാലമാണ്. വെര്‍ച്വല്‍ ജീവിതത്തില്‍ സംതൃപ്തിക്ക് അളവുകോലുകളില്ല. അത് ആ ജീവിതത്തില്‍ കണ്ടെത്താനും കഴിയില്ല. അനുഭവങ്ങള്‍ നിര്‍മിത ബുദ്ധിയില്‍ ലഭിക്കുന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍, ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സോളങ്കി, ആര്‍എസ്എസ് പ്രാന്ത സംഘചാലക് ഡോ. പ്രദീപ് ദുബെ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: