കൊച്ചി: ഹണി റോസിന്റെ മൂഡ് അനുസരിച്ച് ആര്‍ക്കെങ്കിലും എതിരെ പരാതി കൊടുത്താല്‍ അത് അത്ര ഈസിയായിപോവില്ലെന്നും ഈ കേസിന്റെ അറ്റം വരെ പോകുമെന്നും രാഹുല്‍ ഈശ്വര്‍.
നടി ഹണി റോസ് രണ്ടാമത് പൊലീസില്‍ നല്കിയ പരാതിയില്‍ കേസെടുത്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദേ്ദഹം. താന്‍ ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ ഭാഗമാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ സൂചിപ്പിച്ച നടിക്കെതിരെ ക്രിമിനല്‍ ഡിഫമേഷന്‍ കംപ്ലയിന്റ് നല്‍കും. ഈ കേസ് താന്‍ തന്നെ വാദിക്കും.
തനിക്ക് എതിരെ വ്യാജ കേസ് ആണെന്ന് എല്ലാ മാധ്യമങ്ങളും പറഞ്ഞിട്ടും പൊലീസ് കേസെടുക്കാതിരുന്നിട്ടും കോടതി സെറ്റില്‍ ചെയ്തിട്ടും നടി രണ്ടാമത് പരാതി നല്‍കിയിരിക്കുകയാണ്. ആരെങ്കിലും പ്രകോപിപ്പിച്ചിട്ടായിരിക്കണം കേസുകൊടുത്തത്. താന്‍ പ്രതിയുടെ പക്ഷം ചേര്‍ന്ന് അധിക്ഷേപിച്ചുവെന്നാണ് പറയുന്നത് . മാധ്യമങ്ങള്‍ക്ക് ഞങ്ങള്‍ ആണുങ്ങളോട് ഒരു കരുണ വേണ്ടേയെന്നും ഇതു വ്യാജ പരാതിയാണെന്ന് നിങ്ങള്‍ക്ക് കേട്ടാല്‍ അറിയില്ലേയെന്നും രാഹുല്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: