ധാക്ക: ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ ചുമതലയുള്ള മുഹമ്മദ് യൂനസിന്റെ മകള്‍ മോണിക്കയ്‌ക്ക് അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ കലയ്‌ക്കുവേണ്ടിയുള്ള ഒരു കമ്മിറ്റിയില്‍ അനര്‍ഹമായി ഉന്നത പദവി നല്‍കിയത് വിവാദത്തില്‍. ഇക്കാര്യം ട്രംപ് സര്‍ക്കാര്‍ പരിശോധിക്കുമെന്നറിയുന്നു. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ശത്രുക്കളുടെ പട്ടികയില്‍ കൂടി ഉള്‍പ്പെട്ട വ്യക്തിയാണ് മുഹമ്മദ് യൂനസ്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനുള്ള യുഎസ് ധനസഹായങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ട് ഉത്തരവിട്ട ട്രംപ് മുഹമ്മദ് യൂനസിനെതിരെ ശക്തമായ നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണ്.
മുഹമ്മദ് യൂനസിനെ സഹായിക്കുന്ന രീതിയില്‍ പിസിഎഎച്ച് പ്രവര്‍ത്തിച്ചിരുന്നതായി വിമര്‍ശനം ശക്തമാവുന്നു. ഇപ്പോള്‍ യുഎസില്‍ സ്ഥിരതാമസക്കാരിയായ മുഹമ്മദ് യൂനസിന്റെ മകള്‍ മോണിക്കയ്‌ക്കെതിരെ അന്വേഷണം നടത്താനിരിക്കുകയാണ് പുതിയ ട്രംപ് സര്‍ക്കാര്‍. ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥികളുടെ കലാപത്തിന് കര്‍ട്ടന് പിന്നിലിരുന്ന രഹസ്യമായി നേതൃത്വം നല്‍കിയ നേതാവാണ് മുഹമ്മദ് യൂനസ് എന്ന കാര്യം വെളിവായിരിക്കുകയാണ്. ബംഗ്ലാദേശില്‍ കലാപം നടത്തിയ വിദ്യാര്‍ത്ഥികളുടെ നേതാക്കള്‍ക്കും മുഹമ്മദ് യൂനസിന് ബില്‍ ക്ലിന്‍റണ്‍ കൂടി പങ്കെടുത്ത അമേരിക്കയിലെ ഒരു ചടങ്ങില്‍ സ്വീകരണം നല്‍കിയിരുന്നു.
2016ല്‍ ബില്‍ ക്ലിന്‍റന്റെ ഭാര്യയുടെ പേരിലുള്ള ‘ഹിലരി ക്ലിന്‍റണ്‍ ഫൗണ്ടേഷ’ന് കനത്ത തുകയാണ് മുഹമ്മദ് യൂനസ് സംഭാവനയായി നല്‍കിയത്. ഏകദേശം രണ്ടരക്കോടി രൂപയാണ് അന്ന് സംഭാവനയായി മുഹമ്മദ് യൂനസ് നല്‍കിയത്. ഇതിന് പ്രത്യുപകാരമായി ഹിലരി ക്ലിന്‍റണ്‍ യുഎസില്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ വന്‍തുക സാമ്പത്തിക സഹായമായി മുഹമ്മദ് യൂനസിന് നല്‍കിയിരുന്നതായും പറയപ്പെടുന്നു. ഈ സംഭവത്തില്‍ അന്നേ ട്രംപിന് മുഹമ്മദ് യൂനസിനോട് പകയുണ്ട്. ഈ സംഭാവനയെ ട്രംപ് വെറുക്കാന്‍ കാരണം അദ്ദേഹത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അന്ന് ഹിലരി ക്ലിന്‍റണ് ഈ പണം നല്‍കിയത് എന്നതിനാലാണ്. അന്ന് ഷേഖ് ഹസീനയുടെ അവാമി ലീഗിനെതിരെ മുഹമ്മദ് യൂനസിനെ പിന്തുണച്ചുകൊണ്ട് ശക്തമായ കരുനീക്കങ്ങള്‍ ഹിലരി ക്ലിന്‍റണ്‍ നടത്തിയിരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അഴിമതി, സാമ്പത്തിക കുറ്റകൃത്യം തുടങ്ങിയ ആരോപണങ്ങളില്‍ നിന്നും മുഹമ്മദ് യൂനസിനെ രക്ഷിക്കാന്‍ ഹിലരി ക്ലിന്‍റണ്‍ അന്ന് യുഎസ് ആഭ്യന്തരവകുപ്പിന്റെ സഹായത്തോടെ ലോകബാങ്കിന്റെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ തന്നെ ബംഗ്ലാദേശില്‍ നിയോഗിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം.
ഇപ്പോള്‍ ജോ ബൈഡന്‍ ഭരിച്ചിരുന്ന കാലത്ത് പ്രസിഡന്‍റ്സ് കമ്മിറ്റി ഓണ്‍ ആര്‍ട്സ് ആന്‍റ് ഹ്യുമാനിറ്റീസ് (പിസിഎഎച്ച്) എന്ന സമിതിയിലാണ് മുഹമ്മദ് യൂനസിന്റെ ഗായിക കൂടിയായ മകള്‍ മോണിക്കയെ ഉള്‍പ്പെടുത്തിയിരുന്നത്. ഇത് വഴി പ്രസിഡന്‍റിന്റെ ഓഫീസ് അവരുടെ നിഷ്പക്ഷത കളഞ്ഞുകുളിച്ചതായി വിമര്‍ശനം ഉയരുകയാണ്.
സംഭവം വിവാദമായതോടെ പിസിഎഎച്ച് എന്ന സംഘടനയുടെ വെബ്സൈറ്റ് അപ്രത്യക്ഷമായി. ഇതോടെ സംശയം ഇരട്ടിച്ചിരിക്കുകയാണ്. യുഎസ് പ്രസിഡന്‍റിന് കലയെക്കുറിച്ചും മറ്റും ഉപദേശം നല്‍കുന്ന സമിതിയായാണ് പിസിഎഎച്ച് അറിയപ്പെടുന്നത്. ഈ സംഘടനയുടെ വക്താവ് എന്ന പദവിയാണ് മോണിക്കയ്‌ക്ക് നല്‍കിയിരുന്നത്.
ഇക്കാര്യത്തില്‍ മുഹമ്മദ് യൂനസ് വിശദീകരണം നല്‍കിയില്ലെങ്കില്‍ മകള്‍ സംശയത്തിന്റെ നിഴലില്‍ തന്നെയായിരിക്കുമെന്ന് പറയുന്നു. അല്ലെങ്കില്‍ ജോ ബൈഡന്റെ ഓഫീസിന്റെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ രാഷ്‌ട്രീയ പക്ഷപാതിത്വമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടു എന്ന ആരോപണം ഉണ്ടാകുമെന്നും വിമര്‍ശനം ഉയരുകയാണ്.
ഗ്രാമീണ്‍ ബാങ്ക് അഴിമതി
പാവങ്ങള്‍ക്ക് ചെറിയ വായ്പതുക നല്‍കി അവരുടെ ജീവിതം സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടെ മുഹമ്മദ് യൂനസ് ആരംഭിച്ച ഗ്രാമീണ്‍ ബാങ്ക് വന്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരുന്നു. ഈ ഗ്രാമീണ്‍ ബാങ്കിന്റെ മറവില്‍ ഏകദേശം 10 കോടി യുഎസ് ഡോളറോളം മുഹമ്മദ് യൂനസ് തിരിമറി നടത്തിയിരുന്നു. ഇതിനെതിരെ ഷേഖ് ഹസീന ഭരിച്ചിരുന്ന കാലത്ത് ബംഗ്ലാദേശിലെ ജനങ്ങള്‍ ഓഫീസ് അടിച്ചു തകര്‍ക്കുക വരെ ചെയ്തിരുന്നു. പാവങ്ങളുടെ രക്തം കൂടിക്കുന്ന രക്ഷസ്സ് എന്നാണ് ഷേഖ് ഹസീന മുഹമ്മദ് യൂനസിനെ വിളിച്ചിരുന്നത്. അന്ന് മുഹമ്മദ് യൂനസിന്റെ രക്ഷിക്കാന്‍ ബില്‍ ക്ലിന്‍റണും ഹിലരി ക്ലിന്‍റണും ഡമോക്രാറ്റുകളുടെ പങ്കാളികളായ സിഎൻഎന്‍ വാര്‍ത്താചാനലും രംഗത്തിറങ്ങിയിരുന്നു. അന്ന് സിഎന്‍എന്‍ ചാനലിന്റെ ക്രിസ്റ്റ്യാന അമന്‍പൂര്‍ എന്ന ലേഖിക മുഹമ്മദ് യൂനസിനെ പിന്തുണച്ചും അക്രമിത്തിന് പിന്നില്‍ ഷേഖ് ഹസീനയുടെ പാര്‍ട്ടി അംഗങ്ങളാണെന്ന് കുറ്റപ്പെടുത്തിയും വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: