സൂററ്റ് ; ഹിന്ദുപേരുകൾ നൽകി ലൈസൻസ് എടുത്ത 27 മുസ്ലീം ഉടമസ്ഥതയിലുള്ള ഹോട്ടലുകളുടെ ബസ് ഹാൾട്ട് ലൈസൻസുകൾ റദ്ദാക്കി ഗുജറാത്ത് സർക്കാർ . ഇനി മുതൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾ ഈ ഹോട്ടലുകളിൽ നിർത്തില്ല. .
വഡോദര, രാജ്കോട്ട്, ഗോദ്ര, മെഹ്സാന, ഭുജ്, ബറൂച്ച്, അഹമ്മദാബാദ്, നദിയാദ്, പാലൻപൂർ തുടങ്ങിയ ഡിവിഷനുകളിലെ ഹോട്ടലുകളും പട്ടികയിൽ ഉൾപ്പെടുന്നു. 27 ഹോട്ടലുകളുടെ പട്ടികയിൽ ഹിന്ദു ദേവതകളുടെ പേരുകളുള്ളവയും ഉണ്ട്. ഇവ മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും ഉടമകൾ ഹിന്ദു പേരുകൾ ഉപയോഗിച്ചാണ് ലൈസൻസ് നേടിയിരുന്നത്.
ബുജ്-ദ്രഗന്ധ്ര-അഹമ്മദാബാദ് റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഹോട്ടൽ ശിവശക്തി, സൂറത്ത്-അഹമ്മദാബാദ് റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഹോട്ടൽ തുളസി എന്നിവയൊക്കെ മുസ്ലീം ഉടമസ്ഥതയിലുള്ളവയാണ്. എന്നാൽ ഹോട്ടലിന് ലൈസൻസ് ഹിന്ദു പേരിലാണ് എടുത്തിരിക്കുന്നത്.
ഭറൂച്ച് ഡിവിഷനിലെ സൂറത്ത്-അഹമ്മദാബാദ് റൂട്ടിലുള്ള ഹോട്ടൽ മാരുതി, വഡോദര-ഗോദ്ര-മോദാസ റൂട്ടിലുള്ള ഹോട്ടൽ വൃന്ദാവദ്, അഹമ്മദാബാദ്-മെഹ്സാന-പാലൻപൂർ റൂട്ടിലുള്ള ഹോട്ടൽ ഗുരുകൃപാൻ എന്നിവിടങ്ങളിൽ ജിഎസ്ആർടിസി ബസുകൾക്ക് സ്റ്റോപ്പ് ചെയ്യാനുള്ള അനുമതി റദ്ദാക്കി.
സംസ്ഥാനത്തുടനീളം സർവീസ് നടത്തുന്ന ജിഎസ്ആർടിസി ദീർഘദൂര ബസുകൾ ഹൈവേയിലെ ചില ഹോട്ടലുകളിൽ നിർത്താറുണ്ട്. ഇതിനായി, കോർപ്പറേഷൻ എല്ലാ വർഷവും ടെൻഡറുകൾ ക്ഷണിക്കുകയും ബിഡുകൾ നേടുന്ന ഹോട്ടലുകളുമായി കരാറുകളിൽ ഒപ്പിടുകയും ചെയ്യുന്നു.
ബിഡുകൾ നേടുകയും GSRTC യുമായി കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്ത ചില ഹോട്ടലുകളെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യമുയർന്നു. അതനുസരിച്ച്, GSRTC നടപടിയെടുക്കുകയായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: