Kerala

നാല് വയസുകാരിയെ പീഡിപ്പിച്ച സിനിമ മേക്കപ്പ്മാന്‍ അറസ്റ്റില്‍; അറസ്റ്റിലായത് സി പി എം പ്രവര്‍ത്തകന്‍

സിപിഎം സുബ്രഹ്മണ്യനെ സംരക്ഷിക്കുകയാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു

Published by

കൊച്ചി: നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സിനിമ മേക്കപ്പ്മാനും പ്രാദേശിക സിപിഎം പ്രവര്‍ത്തകനുമായ സുബ്രഹ്മണ്യനെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പുത്തന്‍വേലിക്കരയില്‍ ആണ് സംഭവം.സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചു എന്നാണ് സുബ്രഹ്മണ്യനെതിരെയുള്ള കേസ്.

ബ്രാഞ്ച് അംഗമായ സുബ്രഹ്മണ്യനെ കേസിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സിപിഎം സുബ്രഹ്മണ്യനെ സംരക്ഷിക്കുകയാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു.ഇതോടെയാണ് സുബ്രഹ്മണ്യനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു.നാലു വയസുകാരിയെ പീഡിപ്പിച്ചത് ചോദ്യം ചെയ്ത കുഞ്ഞിന്റെ പിതാവിനെ സുബ്രഹ്മണ്യനും കുടുംബവും ചേര്‍ന്ന് മര്‍ദിച്ചതായും ആരോപണമുണ്ട്. ഇയാള്‍ മേക്കപ്പ് കലാകാരന്‍മാരുടെ സംഘടനയുടെ സംസ്ഥാന തല ഭാരവാഹിയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by