കൊൽക്കത്ത : ഇന്ത്യൻ പോലീസുകാരെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ബംഗ്ലാദേശി കൊടും ക്രിമിനൽ സജ്ജാദ് ആലത്തെ വെടിവച്ച് കൊന്നു. ബീഹാർ-ബംഗാൾ അതിർത്തിയിലെ നോർത്ത് ദിനാജ്പൂർ ജില്ലയിലെ പൻജിപാറയ്‌ക്ക് സമീപമാണ് സംഭവം .
അനധികൃതമായി ഇന്ത്യയിലെത്തുകയും , ഒരാളെ കൊലപ്പെടുത്തുകയും ചെയ്ത സജ്ജാദിനെ ഇസ്ലാംപൂർ കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ബംഗാൾ പോലീസ് . അതിനിടെ, ബിഹാർ-ബംഗാൾ അതിർത്തിയിലെ നോർത്ത് ദിനാജ്പൂർ ജില്ലയിലെ പൻജിപാറയിൽ വച്ച് ഇയാളുടെ കൂട്ടാളികൾ പോലീസ് വാനിനു നേരെ വെടിവെച്ച് സജ്ജാദിനെ രക്ഷപെടുത്തി. ഈ വെടിവെപ്പിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റു. ഈ സംഭവത്തിന് ശേഷം സജ്ജാദ് ബീഹാറിൽ എത്തി ഒളിവിൽ പാർക്കുകയും , ബംഗ്ലാദേശിലേയ്‌ക്ക് കടക്കാൻ ശ്രമിക്കുകയുമായിരുന്നു.
ബംഗാൾ പോലീസിന്റെ നിർദ്ദേശപ്രകാരം ബീഹാർ പോലീസ് സജ്ജാദിനായി വല വിരിച്ചു. അതിനിടെ, നോർത്ത് ദിനാജ്പൂർ ജില്ലയിലെ ഗ്വാൾപോഖർ കീചക് തോല പാലത്തിനു സമീപം സജ്ജാദ് ഉള്ളതായി പോലീസ് കണ്ടെത്തി . തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: