ന്യൂദല്‍ഹി: മോദി ഭരണത്തില്‍ യുഎഇയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും നീറ്റ് എന്‍ട്രന്‍സില്‍ വിജയം നേടുന്നു. നീറ്റിനെതിരെ ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിരുദ്ധശക്തികള്‍ ദുഷ്പ്രചാരണം നടത്തുന്നതിനിടയിലാണ് യുഎഇയിലെ ഒരു കോച്ചിംഗ് കേന്ദ്രത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇക്കുറി നീറ്റ് പരീക്ഷയില്‍ മെറിറ്റില്‍ പ്രവേശനം നേടിയത്.
നീറ്റ് പരീക്ഷയില്‍ എന്തെങ്കിലും കൃത്രിമം ഉണ്ടെങ്കില്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുമായിരുന്നില്ല. തികച്ചും പ്രൊഫഷണല്‍ ആയി നടത്തുന്ന ഈ നീറ്റ് എക്സാമിനെ പരീക്ഷപേപ്പര്‍ ചോര്‍ത്തിയും മറ്റും വിവാദത്തിലാക്കാന്‍ പ്രതിപക്ഷ രാഷ്‌ട്രീയപാര്‍ട്ടികളുമായും ചില പ്രത്യേകമതവിഭാഗത്തില്‍പ്പെട്ടവരും ശ്രമിച്ചിരുന്നു. ഇതേക്കുറിച്ച് സിബിഐ അന്വേഷിച്ചപ്പോഴാണ് നീറ്റ് പരീക്ഷയെ അട്ടിമറിക്കാന്‍ ശ്രമിച്ച ലോബിയെ കയ്യോടെ പൊക്കിയത്. അതോടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ഇന്ത്യമുഴുവന്‍ പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രഖ്യാപനം നടത്തിയ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും മുങ്ങി. നീറ്റ് പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് സ്കൂളില്‍ എത്തിയ ചോദ്യപേപ്പര്‍ ഇരിക്കുന്ന മുറിയുടെ വാതില്‍ ഒരു സ്കൂളിലെ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും മനപൂര്‍വ്വം തുറന്നുകൊടുക്കുന്നു. പുറത്തെത്തിയ ചോദ്യപേപ്പര്‍ എക്സാം സോള്‍വേഴ്സ് എന്ന ഉത്തരം കണ്ടെത്താന്‍ വൈദഗ്ധ്യമുള്ളവര്‍ ഉടനെ ഉത്തരങ്ങള്‍ തയ്യാറാക്കുന്നു. അത് നിമിഷങ്ങള്‍ക്കകം വാട്സാപില്‍ പ്രചരിപ്പിക്കുന്നു. ഈ ഉത്തരങ്ങള്‍ ആവശ്യമുള്ളവരില്‍ നിന്നും ലക്ഷങ്ങള്‍ ഈടാക്കുന്നു. ഇതായിരുന്നു ഗൂഡപദ്ധതി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢസംഘങ്ങളെ മുഴുവന്‍ സിബിഐ പൊക്കി. അതോടെ കുറ്റവാളികള്‍ കരഞ്ഞ് കാല് പിടിക്കലായി. കേരളത്തിലെ ഒരു പരീക്ഷാകോച്ചിംഗ് കേന്ദ്രം സുപ്രീംകോടതിയില്‍ വരെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ പരീക്ഷാനടത്തിപ്പില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന ജാഗ്രതയെ ചോദ്യം ചെയ്ത് കേസ് വരെ നല്‍കിയിരുന്നു. ഇവരെല്ലാം സിബിഐ രംഗത്തെത്തിയതോടെ കണ്ടം വഴി ഒടേണ്ടിയും വന്നു.
യൂണിക് വേള്‍ഡ് എജ്യുക്കേഷന്‍ എന്ന കേന്ദ്രത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ത്യയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ തുച്ഛമായ ഫീസില്‍ പഠിക്കാന്‍ വഴി ഒരുങ്ങിയത്. യുഎഇയിലെ കിന്‍ഡന്‍ഗാര്‍ട്ടന്‍ സ്കൂളിലെ ഒരു മാസത്തെ ഫീസായ 18000 രൂപ ഫീസ് മതി ഇവര്‍ക്ക് ഇന്ത്യയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ പഠനം നടത്താന്‍.
മികച്ച മാര്‍ക്കുകളാണ് ഇവര്‍ നീറ്റ് പരീക്ഷയില്‍ നേടിയത്. ഫാത്തിമ ഹാന എന്ന വിദ്യാര്‍ത്ഥിനി 720ല്‍ 677 മാര്‍ക്ക് നേടി. അബുദാബി ജെംസ് സ്കൂളിലെ ഈ വിദ്യാര്‍ത്ഥിനിക്ക് തമിഴ്നാട്ടിലെ പുതുക്കോട്ടൈ മെഡിക്കല്‍ കോളെജിലാണ് പ്രവേശനം ലഭിച്ചത്. നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്നാട്ടിലെ കോളെജുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുരിശുയുദ്ധം നടത്തുകയാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ ഡിഎംകെ സര്‍ക്കാര്‍. ഡിഎംകെ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ഡിഎംകെ അനുഭാവികളായ ബിസിനസുകാര്‍ക്കും നിരവധി മെഡിക്കല്‍ കോളെജുകള്‍ തമിഴ്നാട്ടില്‍ സ്വന്തമായുണ്ട്. ഇവിടേക്ക് മാനേജ് മെന്‍റ് ക്വാട്ടയില്‍ വന്‍തുക ക്യാപിറ്റേഷന്‍ ഫീസ് ഈടാക്കി എംബിബിഎസ് സീറ്റുകള്‍ വില്‍ക്കാന്‍ വേണ്ടിയാണ് നീറ്റ് പരീക്ഷ തമിഴ്നാട്ടില്‍ റദ്ദാക്കണമെന്ന ആവശ്യത്തിന് പിന്നിലെന്ന് ആരോപിക്കപ്പെടുന്നുണ്ട്.
ദുബായ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കാര്‍ത്തിക് 720ല്‍ 645 മാര്‍ക്ക് വാങ്ങുകയുണ്ടായി. കാര്‍ത്തിക്കിന് തമിഴ്നാട്ടിലെ തൂത്തുക്കുടി ഗവ. മെഡിക്കല്‍ കോളെജിലാണ് പ്രവേശനം ലഭിച്ചത്. ദുബായ് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനി ആലിയ റുമാനയ്‌ക്ക് 720ല്‍ 631 മാര്‍ക്ക് ലഭിച്ചു. തമിഴ്നാട്ടിലെ ധര്‍മ്മപുരി മെഡിക്കല്‍ കോളെജിലാണ് ഇവര്‍ക്ക് പ്രവേശനം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: