Local News

എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയ മയക്കുമരുന്നുകൾ നശിപ്പിച്ചു : കൂടുതലും നശിപ്പിച്ചത് കഞ്ചാവ്

Published by

ആലുവ : എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയ മയക്കുമരുന്നുകൾ നശിപ്പിച്ചു. എൺപത് കിലോഗ്രാം കഞ്ചാവ് 35 ഗ്രാമോളം മെത്താഫിറ്റാമിൻ, തൊണ്ണൂറു ഗ്രാം ഹെറോയിൻ എന്നിവയാണ് വാഴക്കുളത്തെ കമ്പനിയിലെ ബോയിലറിൽ നശിപ്പിച്ചത്.

ഏറ്റവും കൂടുതൽ കഞ്ചാവ് പിടികൂടിയത് തടിയിട്ട പറമ്പ് പോലീസ് സ്റ്റേഷനിൽ നിന്നാണ്, എഴുപത് കിലോഗ്രാം. വാഴക്കുളം പോസ്റ്റ് ഓഫീസ് ഭാഗത്ത് അഞ്ച് ഇതര സംസ്ഥാനത്തൊഴിലാളികളിൽ നിന്നാണ് 70 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്‌.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി.പി ഷംസ് ഉൾപ്പെടുന്ന സംഘമാണ് മയക്ക് മരുന്ന് നശിപ്പിക്കുന്നതിന് നേതൃത്വം നൽകിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by