World

ബ്രിട്ടനില്‍ കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്നവര്‍ ഏഷ്യയിലെ ഗ്യാങ്ങല്ല, പാകിസ്ഥാനിലെ ഗ്യാങ്ങാണെന്ന ഇന്ത്യക്കാരുടെ വാദത്തെ പിന്തുണച്ച് ഇലോണ്‍ മസ്ക്

ബ്രിട്ടനില്‍ കൊച്ചുകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരെ ഏഷ്യയിലെ ഗ്യാങ്ങെന്ന് വിളക്കരുതെന്നും അത് പാകിസ്ഥാനിലെ ഗ്യാങ്ങുകളാണെന്നുമുള്ള ഇന്ത്യക്കാരുടെ വാദത്തെ പിന്തുണച്ച് ഇലോണ്‍ മസ്ക്.

Published by

ലണ്ടന്‍: ബ്രിട്ടനില്‍ കൊച്ചുകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരെ ഏഷ്യയിലെ ഗ്യാങ്ങെന്ന് വിളക്കരുതെന്നും അത് പാകിസ്ഥാനിലെ ഗ്യാങ്ങുകളാണെന്നുമുള്ള ഇന്ത്യക്കാരുടെ വാദത്തെ പിന്തുണച്ച് ഇലോണ്‍ മസ്ക്. യുഎസിലെ ട്രംപ് സര്‍ക്കാരിന്റെ കാര്യക്ഷമതാ വകുപ്പില്‍ ഉദ്യോഗസ്ഥനായ ലോകത്തിലെ അതിസമ്പന്നനായ ഇലോണ്‍ മസ്കും പാകിസ്ഥാന്‍ ഗ്യാങ്ങുകളാണ് കുട്ടികളെ ഇംഗ്ലണ്ടില്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നതെന്ന വാദം ഉയര്‍ത്തുന്ന വ്യക്തിയാണ്.

ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികളെ ലൈംഗികമായി പീഢിപ്പിക്കുന്നത് വര്‍ധിച്ചതോടെയാണ് ഈ വിഷയം ചര്‍ച്ചയായിരിക്കുന്നത്.പാകിസ്ഥാനിലെ മുസ്ലിം ഗ്യാങ്ങുകളാണ് കുട്ടികളെ, പ്രത്യേകിച്ചും ചെറിയ പെണ്‍കുട്ടികളെ മയക്കമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വില്‍പ്പനയില്‍ ഏര്‍പ്പെടുന്നത്. ലൈംഗികസുഖം ആസ്വദിക്കുന്നതോടൊപ്പം പെണ്‍കുട്ടികളെ കള്ളക്കടത്തുകാര്‍ക്ക് വില്‍ക്കുക വഴി വന്‍തുകയും ഇവര്‍ വാരിക്കൂട്ടുന്നു.

ഈ പശ്ചാത്തലത്തില്‍ ഇത്തരം പീഢകരെ ഏഷ്യയില്‍ വളരുന്ന സംഘങ്ങള്‍ എന്ന് വിളിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഇന്ത്യക്കാര്‍ പ്രതിഷേധം ശക്തമാക്കി. ബ്രിട്ടനിലെ കൊച്ചുകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ ഏഷ്യക്കാര്‍ എന്ന സാമാന്യവല്‍ക്കരിക്കുന്നത് ശരിയല്ലെന്നും ബാലപീഢകര്‍ പാകിസ്ഥാന്‍കാരാണെന്നുമാണ് ഇന്ത്യക്കാരുടെ വാദം.

ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ ബാലകപീഢനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇതിന് പിന്നില്‍ ഏഷ്യയിലെ സംഘങ്ങളാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ വിശേഷിപ്പിച്ചത്. ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഇന്ത്യക്കാര്‍ പ്രതിഷേധിച്ചത്. ബാല പീഡകരെ ഏഷ്യയിലെ ഗ്യാങ്ങ് എന്ന സാമാന്യവല്‍ക്കരിക്കരുതെന്നും ഇതിന് പിന്നില്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്നുമാണ് ഇന്ത്യക്കാരുടെ വെളിപ്പെടുത്തല്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക