പത്തനംതിട്ട : ശബരിമല അയ്യപ്പനെ അവഹേളിച്ച മന്ത്രി വാസവനെതിരെ ജനരോഷം ശക്തമാകുന്നു. അയ്യപ്പനുമുന്നിൽ ഒന്നു കൈകൂപ്പാൻ പോലും തയ്യാറാവാത്ത വാസവൻ ദേവസ്വം മന്ത്രിയായിരിക്കാൻ ഒട്ടും യോഗ്യനല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
‘ മിസ്റ്റർ വാസവൻ മന്ത്രീ, അയ്യപ്പനുമുന്നിൽ ഒന്നു കൈകൂപ്പാൻ പോലും തയ്യാറാവാത്ത താങ്കൾ ദേവസ്വം മന്ത്രിയായിരിക്കാൻ ഒട്ടും യോഗ്യനല്ല. കോടിക്കണക്കിന് അയ്യപ്പഭക്തരെയാണ് താങ്കൾ അപമാനിച്ചിരിക്കുന്നത്
ദിവസങ്ങൾ നീണ്ട വ്രതാനുഷ്ഠാനത്തിനു ശേഷം ലക്ഷക്കണക്കിന് അയ്യപ്പഭക്തർ മകരവിളക്ക് ദർശിക്കാൻ ശബരിമലയിൽ തടിച്ചുകൂടിയപ്പോൾ നിങ്ങൾ ഒരു മണിക്കൂറിലേറെ അവരെ ബുദ്ധിമുട്ടിച്ചുകൊണ്ട് സന്നിധാനത്തിന് മുന്നിൽ നിന്നതിനെ ധിക്കാരം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? താങ്കളുടെ ശ്രദ്ധ ഭക്തരുടെ ദർശന സൗകര്യത്തെപ്പറ്റിയോ അമ്പലത്തിലെ ചടങ്ങുകളെപ്പറ്റിയോ ആയിരുന്നില്ല എന്ന് ആ നിൽപ്പ് കണ്ട കൊച്ചുകുഞ്ഞുങ്ങൾക്ക് പോലും മനസ്സിലാകും. ഒരു വിശ്വാസവുമില്ലെങ്കിൽ പിന്നെയെന്തിന് ഉടുത്തൊരുങ്ങിച്ചെന്ന് ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്? ആ വകുപ്പ് വല്ല കടന്നപ്പള്ളിക്കോ ഗണേഷ്കുമാറിനോ നൽകിക്കൂടെ? തത്വമസി ‘ എന്നാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിലെത്തിയ വാസവൻ ശ്രീകോവിലിനു മുന്നിൽ കൈയ്യും കെട്ടി നിൽക്കുകയാണ് ചെയ്തത് . ശ്രീകോവിലിലേയ്‌ക്ക് ഒന്ന് നോക്കാൻ പോലും മന്ത്രി തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: