Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: കാലത്തിന്റെ ആവശ്യകത

ഗിരിരാജ് സിങ് by ഗിരിരാജ് സിങ്
Jan 15, 2025, 12:23 pm IST
in Vicharam, Article

ഉന്നതതല സമിതിയുടെ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശുപാര്‍ശയ്‌ക്കു കേന്ദ്രമന്ത്രിസഭ അംഗീകാരമേകി. അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് രാഷ്‌ട്രീയ വിഷയമല്ല; മറിച്ച്, രാഷ്‌ട്രത്തിന്റെ ഈ കാലത്തെ ആവശ്യമാണ്. ഉദ്യോഗസ്ഥ കാര്യം, പൊതുപരാതിപരിഹാരം, നിയമം, നീതി എന്നിവയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ 2015ലെ റിപ്പോര്‍ട്ടിലും ഇക്കാര്യത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. നിതി ആയോഗ്, നിയമ കമ്മീഷന്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയും ഒരേസമയം തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. രാഷ്‌ട്രപതിയുടെ പ്രസംഗത്തിലും പ്രധാനമന്ത്രിയുടെ പ്രസ്താവനകളിലും ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന വിഷയത്തില്‍ മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ എട്ടംഗ ഉന്നതതല സമിതി സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. ഈ നിര്‍ദേശങ്ങളുടെ വിത്തുകള്‍ പാകിയത് 1983-ലെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്നു. എന്നാല്‍, അന്നത്തെ സര്‍ക്കാര്‍ അതു തള്ളി. നിയമ കമ്മീഷന്‍ 1999-ല്‍ ഈ ആശയം അവതരിപ്പിച്ചു. 2002-ല്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപം നല്‍കിയ വെങ്കടാചലയ്യ കമ്മീഷന്‍ ഇതിനെ പിന്തുണച്ചു. 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ വിഷയം വീണ്ടും ഉയര്‍ന്നുവന്നു. ഒടുവിലത്, മുന്‍ രാഷ്‌ട്രപതി കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദേശങ്ങളിലും തുടര്‍ന്ന് കേന്ദ്രമന്ത്രിസഭ അംഗീകരിക്കുന്നതിലും എത്തി.

എന്തിന്?

ഏതൊരു ചലനാത്മക ജനാധിപത്യത്തിന്റെയും അവിഭാജ്യഘടകമാണ് തെരഞ്ഞെടുപ്പ്. ഭാരതത്തെ പോലൊരു രാജ്യത്ത് തടസമില്ലാതെ തെരഞ്ഞെടുപ്പ് നടത്തുക എന്നത് വെല്ലുവിളിയാണ്. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് കൃത്യമായ സമയപരിധിയില്ല. പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ കൂടി കണക്കിലെടുത്താല്‍ രാജ്യം തെരഞ്ഞെടുപ്പിന്റെ ദുഷിച്ച വലയത്തില്‍ അകപ്പെട്ടിരിക്കുന്നുവെന്ന് ബോധ്യമാകും. ഇതു ഭരണപരവും നയപരവുമായ തീരുമാനങ്ങളെ ബാധിക്കും. ദേശീയ സ്വത്തും നികുതിദായകരുടെ പണവും നഷ്ടപ്പെടുന്നതിനിടയാക്കും. അതിനാല്‍, ലോക്‌സഭ, സംസ്ഥാന നിയമസഭകള്‍, പഞ്ചായത്തുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതാണ് ഉചിതമെന്ന് നയആസൂത്രകര്‍ കരുതുന്നു. ഇതാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ചര്‍ച്ചയിലേക്ക് നയിച്ചത്. മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി രണ്ടുഘട്ടങ്ങളിലായി ഒരേസമയം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ശുപാര്‍ശ ചെയ്തു. ലോക്‌സഭാ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആദ്യഘട്ടത്തില്‍. അതു കഴിഞ്ഞ് 100 ദിവസത്തിനുള്ളില്‍ രണ്ടാം ഘട്ടമായി പഞ്ചായത്ത്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളും നടത്തണം. ഇതിന് ചില സംസ്ഥാന നിയമസഭകളുടെ കാലാവധി നീട്ടുകയും മറ്റ് ചില നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്‌ക്കുകയും വേണം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ ഉന്നതതല സമിതി 57 രാഷ്‌ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടെ 15 രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈ ആശയത്തെ എതിര്‍ത്തു. 32 പാര്‍ട്ടികള്‍ പിന്തുണച്ചു. എന്തുകൊണ്ടാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഇത്ര പ്രാധാന്യമര്‍ഹിക്കുന്നത് എന്ന ചോദ്യം അവശേഷിക്കുന്നു.

എന്തുകൊണ്ട്?

ഇടയ്‌ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ക്ക്, ഓരോ തെരഞ്ഞെടുപ്പിനും മാതൃകാ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇത് സര്‍ക്കാരിന്റെ നയരൂപീകരണ തീരുമാനങ്ങള്‍ക്കു വിഘാതമാകുന്നു. വിവിധ പദ്ധതികളുടെയും പരിപാടികളുടെയും നടത്തിപ്പ് തടസ്സപ്പെടുത്തുന്നു. തെരഞ്ഞെടുപ്പുകളില്‍ തുല്യത ഉറപ്പാക്കുന്നതിന്, പു
തിയ പദ്ധതികളുടെ പ്രഖ്യാപനം, നയപരമായ ബജറ്റ് വിഹിതം, ഭരണകക്ഷിയുടെയോ മന്ത്രിമാരുടെയോ പൊതു അധികാരികളുടെയോ നിയമനങ്ങള്‍ എന്നിവ മാതൃകാ പെരുമാറ്റച്ചട്ടം തടയുന്നു. രാജ്യത്ത് പതിവായി തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍, വിവിധ പദ്ധതികളുടെയും പരിപാടികളുടെയും കീഴില്‍ ആസൂത്രണം ചെയ്ത വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകള്‍ നടത്തിയാല്‍, മാതൃകാ പെരുമാറ്റച്ചട്ടം 3 മാസത്തേക്കു മാത്രമേ പ്രാബല്യത്തില്‍ വരൂ. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ശേഷിക്കുന്ന കാലാവധി വിവിധ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഫലപ്രദമായി ഉപയോഗിക്കാം. അതിനാല്‍, രാജ്യം വികസനത്തിന്റെ പാതയിലേക്ക് അതിവേഗം നീങ്ങുന്നുവെന്ന് ഉറപ്പാക്കാന്‍ ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് പ്രധാനമാണ്.

ഒരേസമയം തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് അനുകൂലമായ വാദം, ഇത് ഇടയ്‌ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനുള്ള ചെലവ് ഗണ്യമായി കുറയ്‌ക്കുമെന്നതാണ്. വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചെലവിലെ വര്‍ധന രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. 1952-ല്‍ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചെലവ് 10 കോടി രൂപയായിരുന്നെങ്കില്‍, 2009-ലെ പൊതുതെരഞ്ഞെടുപ്പിനുള്ള ചെലവ് 1100 കോടി രൂപയായി. ഇത് 2014-ലെത്തിയപ്പോള്‍ 4000 കോടി രൂപയായി വര്‍ധിച്ചു. മാധ്യമറിപ്പോര്‍ട്ടുകള്‍ പ്രകാരം, 2019-ലെ പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ 55,000 കോടി മുതല്‍ 60,000 കോടി രൂപ വരെയും 2024-ലെ തെരഞ്ഞെടുപ്പിന് ഏകദേശം 1.35 ലക്ഷം കോടി രൂപയും ചെലവഴിച്ചു. ലോകമാകെ പരിശോധിച്ചാല്‍ തെരഞ്ഞെടുപ്പു പ്രക്രിയക്കായി ചെലവാക്കുന്ന ഏറ്റവും വലിയ തുകയാണിതെന്നു കാണാം. കണക്കനുസരിച്ച് ലോക്സഭ, സംസ്ഥാന നിയമസഭകള്‍, പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഏകദേശം 2.5 ലക്ഷം കോടി മുതല്‍ 3 ലക്ഷം കോടി രൂപ വരെ ചെലവഴിക്കുന്നു. ഈ ഭീമമായ ചെലവ് കുറയ്‌ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരമാണ് ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ്. മൂന്നാമതായി, ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് കള്ളപ്പണത്തിന്റെയും അഴിമതിയുടെയും ഭീഷണി നിയന്ത്രിക്കാന്‍ സഹായിക്കും. രാജ്യത്ത് തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ക്കുള്ള ഫലപ്രദമായ ചുവടുവയ്‌പ്പു കൂടിയാണിത്.

നാലാമതായി, ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ്, സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും പൊതുജീവിതത്തിലെ തടസങ്ങള്‍ കുറയ്‌ക്കുകയും ചെയ്യും. അദ്ധ്യാപകരെയും മറ്റ് സര്‍ക്കാര്‍ ജീവനക്കാരെയും തെരഞ്ഞെടുപ്പ് പ്രക്രിയക്കായി വിന്യസിക്കുന്നത് അവരുടെ അടിസ്ഥാനപ്രവര്‍ത്തനങ്ങളെ ബാധിക്കും. മാത്രമല്ല, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ഏകദേശം 1.5 കോടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന്റെ വിദ്യാഭ്യാസ-സുരക്ഷാ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുകയും പ്രധാനപ്പെട്ട ജോലികളെ തടസപ്പെടുത്തുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പുകള്‍ക്കുള്ള കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ അവശ്യസേവനങ്ങള്‍ തടസപ്പെടുന്നതിനും പണപ്പെരുപ്പം വര്‍ധിക്കുന്നതിനും കാരണമാകുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും പൊതു റാലികളും ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിലേക്ക് നയിക്കുന്നു. ഇത് പൗരന്മാരുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്നു. അതിനാല്‍, തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടന്നാല്‍ അതു രാജ്യത്തെ പൗരന്മാരുടെ മാനവ വിഭവശേഷിയുടെ ഫലപ്രദമായ ഉപയോഗത്തിനും പൊതുജീവിതം സുഗമമാക്കുന്നതിനും കാരണമാകും.

ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിന് അനുകൂലമായ അഞ്ചാമത്തെ വാദം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കുറഞ്ഞ തുക എന്ന പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ ചെറുകിട രാഷ്‌ട്രീയ പാര്‍ട്ടികളെയും സ്വതന്ത്ര സ്ഥാനാര്‍ഥികളെയും സഹായിക്കുമെന്നതാണ്. അതിലൂടെ അവര്‍ക്ക് കൂടുതല്‍ ഫലപ്രദമായി പൊതുജനങ്ങള്‍ക്കു മുന്നില്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയും. ഇടയ്‌ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ വോട്ടര്‍മാരില്‍ തെരഞ്ഞെടുപ്പിനോടുള്ള മടുപ്പിന് ഇടയാക്കുന്നു. ഇത് വോട്ടര്‍മാരുടെ എണ്ണം കുറയുന്നതിനു കാരണമാകുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വോട്ടര്‍മാരുടെ താല്‍പ്പര്യം വര്‍ധിപ്പിക്കുകയും പോളിങ് നിരക്കു വര്‍ധിപ്പിക്കുകയും ചെയ്യും.

ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് എന്നത് പുതിയതും അതുല്യവുമായ പരീക്ഷണമല്ല എന്നതാണ് ആറാമത്തെയും അവസാനത്തേതുമായ കാര്യം. രാജ്യത്തെ ആദ്യത്തെ നാല് പൊതുതെരഞ്ഞെടുപ്പുകള്‍ക്ക് ഈ പ്രക്രിയ വിജയകരമായി സ്വീകരിച്ചിട്ടുണ്ട്, ഇതിനെ എതിര്‍ക്കുന്നവര്‍ 1952, 1957, 1962, 1967 വര്‍ഷങ്ങളില്‍ നടന്ന പൊതുതെരഞ്ഞെടുപ്പുകള്‍ പരിശോധിക്കണം. അന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നു. ഒഡിഷ, ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളും 18-ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ കഴിയുമെങ്കില്‍, മറ്റ് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ എന്തുകൊണ്ട് നടത്തിക്കൂടാ?

 

Tags: Giriraj SinghCentral MinistryOne Nation One ElectionCABINET
ഗിരിരാജ് സിങ്
ഗിരിരാജ് സിങ്
കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

Kerala

അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്; പി.കെ. ബഷീറിനെ ഒഴിവാക്കി, കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ

Kerala

രമേശ് ചെന്നിത്തലയ്‌ക്ക് ആഭ്യന്തര വകുപ്പ് വിട്ടു നൽകി വി.ഡി.സതീശൻ; തീരുമാനം ഇന്ന് നടന്ന വി.ഡി-ആർ.സി കൂടിക്കാഴ്ചയിൽ

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Kerala

ശബരിമല യുവതീ പ്രവേശം: സർക്കാർ മലക്കം മറിഞ്ഞു, ആചാരം സംരക്ഷിക്കും, വൈകിട്ട് മന്ത്രിസഭായോഗം

പുതിയ വാര്‍ത്തകള്‍

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.