തിരുവനന്തപുരം: എല്ലാ വകുപ്പിലും സംയോജിത സാമ്പത്തിക ഉപദേഷ്ടാവിന്റെ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പൊതുസംഭരണ മാനുവല്‍ പരിഷ്‌കരിക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കുന്നതിനായി പൊതുമരാമത്ത്, ഐടി, ഉന്നതവിദ്യാഭ്യാസം, ടൂറിസം, ജലസേചനവകുപ്പ് എന്നീ വകുപ്പുകളിലെ മന്ത്രിമാരുള്‍പ്പെടുന്ന ഉപസമിതി രൂപീകരിച്ചു.
പിഎം ശ്രീ പദ്ധതി പഠിക്കാന്‍ മന്ത്രിമാരായ എന്‍. ഷംസുദീന്‍, റോജി എം. ജോണ്‍, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരുള്‍പ്പെട്ട ഉപസമിതി രൂപീകരിച്ചു.പിഎം ശ്രീ കരിക്കുലം, സ്‌കൂളുകള്‍ എന്നിവ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തിന് നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.
100 ദിവസ കര്‍മ്മപരിപാടികള്‍ ജൂലായ് ഒന്ന് മുതല്‍ ആരംഭിക്കും. മലയിടംതുരുത്ത് പര്യാത്തുകാവ് പ്രശ്‌നം പരിഹരിച്ചു. തര്‍ക്കഭൂമിയില്‍ അഞ്ച് സെന്റ് വീതം ഭൂമി അനുവദിച്ചു. ഏഴ് വീടുകള്‍ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കും.
അഡ്വ. എം. മുഹമ്മദ് ഷാഫിയെ ഹൈക്കോടതിയില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി നിയമിച്ചു. കേരള ക്യാഷ്യൂ ബോര്‍ഡ് എംഡിയും ചെയര്‍മാനുമായി ജി. ഉണ്ണികൃഷ്ണനെ നിയമിക്കും.
















