തിരുവനന്തപുരം: കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കാവശ്യമായ പൂജയ്‌ക്കുള്ള കൃഷ്ണതുളസി കൃഷി ചെയ്യാം. ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നാണ് തുളസി പ്രധാനമായും എത്തുന്നത്.
ഓസിമം സാങ്തം അല്ലെങ്കിൽ ഒസിമം ടെനുഫ്ളോറം എന്നറിയപ്പെടുന്ന തുളസി , ലോകമെമ്പാടുമുള്ള പല സംസ്കാരങ്ങളിലും, പ്രത്യേകിച്ച് ഭാരതത്തില്‍ ആദരണീയവും പവിത്രവുമായ സസ്യമാണ്. ക്ഷേത്രങ്ങളില്‍ പൂജാ ആവശ്യങ്ങള്‍ക്കും ആയുര്‍വേദ മരുന്ന് നിര്‍മ്മാണക്കമ്പനികള്‍ മരുന്ന് ഉല്‍പാദനത്തിനും തുളസി ഉപയോഗിക്കുന്നു.
രണ്ടര ഏക്കര്‍ ഭൂമിയില്‍ തുളസി കൃഷി ചെയ്യാന്‍ കുറഞ്ഞ് 20000 രൂപയെങ്കിലും വേണം. ഇതിന് ചാണകം പോലുള്ള ജൈവവളം മാത്രമേ ഉപയോഗിക്കാവൂ. മരുന്ന് നിര്‍മ്മാണത്തിനും തുളസി അത്യാവശ്യമാണ്. പൊതുവെ, ഒരു ഏക്കറില്‍ നിന്നും ഏകദേശം 20-25 ക്വിൻ്റൽ ഉണങ്ങിയ തുളസി ഇലകൾ പ്രതീക്ഷിക്കാം. പൊതുവെ, ഉണങ്ങിയ തുളസി ഇലകൾക്ക് കിലോയ്‌ക്ക് ഏകദേശം 50-80 രൂപ വരെ നിങ്ങൾക്ക് പ്രതീക്ഷിക്കാം. നല്ല ഈര്‍പ്പമുള്ള ഫലഭൂയിഷ്ഠമായ മണ്ണാണ് തുളസി ഇഷ്ടപ്പെടുന്നത്. തുളസിയുടെ പരമാവധി വളർച്ചയ്‌ക്ക് ധാരാളം സൂര്യപ്രകാശം ആവശ്യമാണ്. ദിവസവും കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് തുളസിക്ക് അത്യുത്തമം.
90 ദിവസത്തിനുള്ളിൽ ആദ്യത്തെ വിളവെടുപ്പ് നടത്താം. പിന്നീട് 75 ദിവസത്തിലൊരിക്കൽ ഇലകള്‍ വെട്ടിയെടുക്കാം. ഒരു ഏക്കർ തുളസി കൃഷിയിൽ നിന്നു തന്നെ എല്ലാ ചെലവും കഴിച്ച് ഒരു ലക്ഷം വരെ നേടാനാകും എന്ന് കര്‍ഷകര്‍ പറയുന്നു. ചിലപ്പോള്‍ അതില്‍ അധികവും നേടാന്‍ കഴിഞ്ഞേക്കും. ആയുര്‍വേദ മരുന്ന് നിര്‍മ്മാണക്കമ്പനികള്‍ക്ക് തുളസി ആവശ്യമുണ്ട്. കതിര് മുതല്‍ വേരു വരെ ഔഷുധഗുണങ്ങള്‍ കല്‍പ്പിക്കുന്ന തുളസി ആവശ്യത്തിനു ലഭിക്കുന്നില്ലെന്നാണ് ഔഷധ നിര്‍മാണക്കമ്പനികള്‍ പറയുന്നത്. ചുമയ്‌ക്കുള്ള മരുന്നു മുതല്‍ ക്യാന്‍സറിനുള്ള മരുന്നുകള്‍ വരെ ആയുര്‍വേദത്തില്‍ നിര്‍മിക്കുന്നത് തുളസി ഉപയോഗിച്ചാണ്. ഇതും വരുമാനമാര്‍ഗ്ഗമാക്കാം. ചില ആയുര്‍വേദ മരുന്ന് നിര്‍മ്മാണക്കമ്പനികളും തുളസി കൃഷിയില്‍ സഹായിക്കാന്‍ രംഗത്തുണ്ട്. പതഞ്ജലി, ഡാബര്‍, വൈദ്യനാഫ് തുടങ്ങിയ വന്‍കിട കമ്പനികള്‍ ഔഷധക്കൃഷിക്ക് പ്രോല്‍സാഹനം നല്‍കുന്നവരാണ്.
കൃഷി ഭൂമി ഇല്ലാത്തവര്‍ക്ക് ഗ്രോബാഗിലും തുളസി വളര്‍ത്താം. തൊഴില്‍ രഹിതരായ വീട്ടമ്മാര്‍ക്ക് വരുമാനം നേടാന്‍ തുളസി കൃഷി സഹായകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: