Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാം ദുരൂഹ മരണങ്ങള്‍, ഗുണ്ടകളുടെ മര്‍ദനവും പോലീസിന്റെ ഭീഷണിയും; ബെംഗളൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ നേരിടുന്നത് കൊടിയ ദുരിതങ്ങള്‍

അജി ബുധനൂര്‍byഅജി ബുധനൂര്‍
Jan 10, 2025, 10:38 am IST
inKerala

കൊച്ചി: ആറ് മാസത്തിനിടെ ആറ് മരണങ്ങള്‍. എല്ലാം ദുരൂഹ സാഹചര്യത്തില്‍, പോലീസ് റിപ്പോര്‍ട്ടില്‍ ആത്മഹത്യ. വിശദ വിവരങ്ങള്‍ അന്വേഷിച്ച് ചെന്നാല്‍ ഗുണ്ടകളുടെ മര്‍ദനവും പോലീസിന്റെ ഭീഷണിയും. ബെംഗളൂരുവിലെ നഴ്‌സിങ് കോളജുകളില്‍ ബിഎസ്എസി നഴ്‌സിങ്ങിന് പഠിക്കാന്‍ പോകുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നു. പരാതി നല്‍കിയാലും അന്വേഷണമില്ല.

10 മുതല്‍ 15 ലക്ഷം രൂപ വരെ തലവരിപ്പണം നല്‍കിയാണ് അഡ്മിഷന്‍ നേടുന്നത്. വീട് ഈട് നല്‍കി വായ്‌പയെടുത്തും, വിദ്യാഭ്യാസ വായ്‌പയെടുത്തും തലവരി പണവും ഫീസും നല്‍കുന്നു. പഠിച്ചിറങ്ങിയാല്‍ വിദേശത്തായാലും സ്വദേശത്തായാലും അധികം താമസിയാതെ ജോലി ലഭിക്കുമെന്ന് മോഹം.

നഴ്‌സിങ് കോളജുകളുടെ ഹബ്ബായി മാറിയ ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ ഇരുന്നൂറിലധികം നഴ്‌സിങ് കോളജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അംഗീകൃത കോളജിന്റെ പേരില്‍ അഡ്മിഷന്‍ നല്‍കി അതേ കാമ്പസ് വളപ്പിലെ അംഗീകാരമില്ലാത്ത കോളജിലാണ് പഠിപ്പിക്കുന്നത്. ഇത്തരത്തില്‍ അംഗീകാരമുള്ള ധന്വന്തരി കോളജില്‍ ഒരേ കാമ്പസില്‍ വിവിധ പേരുകളില്‍ ഏഴ് നേഴ്‌സിങ് കോളജുകള്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്നു. എല്ലാത്തിനും കൂടി ഒരൊറ്റ ലൈസന്‍സ് മാത്രം. മുഹമ്മദ് ആരിഫ് എന്നയാളുടെ ഉടമസ്ഥയിലുള്ളതാണ് ധന്വന്തരി കോളജ്. ഈ കോളജിലാണ് അടുത്തടുത്ത് മൂന്ന് മരണങ്ങള്‍ ആത്മഹത്യയെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കൊലപാതകങ്ങളെ ആത്മഹത്യയാക്കി മാറ്റുന്നതില്‍ വിദഗ്‌ദ്ധ പരിശീലനം നേടിയവരാണ് കര്‍ണാടക പോലീസെന്ന് രക്ഷിതാക്കള്‍ പറയുന്നു. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളില്‍ അധികവും കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ്. പലതും ജനല്‍ കമ്പികളില്‍ തൂങ്ങി മരിച്ച നിലയില്‍. കാലുകളുടെ മൂട്ടോളംഭാഗം തറയില്‍ മുട്ടിയ നിലയിലും. പോലീസ് പകര്‍ത്തിയ ദൃശ്യങ്ങളിലും ഇത് വ്യക്തം. ഇതൊക്കെ അന്വേഷണം പോലും നടത്താതെ ആത്മഹത്യയാക്കി. കോളജ് മാനേജ്‌മെന്റിന്റെ സ്വാധീനത്തിനു വഴങ്ങി മാനേജ്‌മെന്റിനെ സഹായിക്കുന്ന നിലപാടിലാണ് പോലീസ്. പരാതിയില്ല എന്നെഴുതി നല്‍കിയാല്‍ മാത്രമേ മൃതദേഹം വിട്ട് നല്‍കൂ. ഇതോടെ പോലീസ് പറയുന്നത് അനുസരിച്ച് മൃതദേഹവുമായി തിരിച്ചുപോവുകയാണ് രക്ഷിതാക്കള്‍.

മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷക്ക് ആവശ്യമായ രേഖകള്‍ കൈമാറാന്‍ പോലും കോളജ് അധികൃതരും പോലീസും തയ്യാറാകുന്നില്ല. ഇതിന് ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കേണ്ടി വരുന്നു. കമ്മിഷനു വേണ്ടി അവിടെ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളും അഡ്മിഷന്‍ എടുത്ത് നല്‍കുന്നതില്‍ നല്ല പങ്ക് വഹിക്കുന്നു. ഇതിലൂടെ തങ്ങള്‍ നല്‍കിയ തലവരിപ്പണം തിരികെ ലഭിക്കുന്നു. വിദ്യാര്‍ത്ഥികളെ മറ്റു പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനും കോളജിലെ ഇടനിലക്കാര്‍ പ്രേരിപ്പിക്കുന്നു. ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ ഇതില്‍ നല്ലൊരു പങ്ക് വഹിക്കുന്നു. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പലപ്പോഴും ജീവന്‍ നഷ്ടമാകുന്നതും.

ദുരൂഹ സാഹചര്യത്തില്‍ മരിച്ചവര്‍

1. ആലത്തൂര്‍ സ്വദേശി അതുല്യ ഗംഗാധരന്‍ – ആഗസറ്റ് 5ന്
2. ഇടുക്കി സ്വദേശി അനഘ ഹരി – ഒക്‌ടോ. 20
3. എറണാകുളം സ്വദേശി സജു എബ്രഹാം നവം. 18
(മൂന്ന് പേരും ബെംഗളൂരു ചിക്കബനവാര ധന്വന്തരി നഴ്‌സിങ് ഇന്‍സ്റ്റിറ്റിയൂട്ട്)
4. വേങ്ങര സ്വദേശി മൈസൂര്‍ ചാര്‍ക്കോസ് കോളജിലെ രുദ്ര – ഒക്‌ടോ. 1
5. ആചാര്യകോളേജ് – അഭിഷേക് – ഒക്‌ടോ. 21
6. കൊല്ലം കൊട്ടാരക്കര സ്വദേശി ക്രിസ്റ്റീന ഷാജി – ജൂലൈ 13

Tags: deathBengalurupoliceNursing studentGoons attack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

India

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

Kerala

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

Kerala

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.