Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഹൈറേഞ്ച് ജനത; പുതിയ വനനിയമവും ആശങ്കകളും

കെ.എസ്. പുരുഷോത്തമന്‍ by കെ.എസ്. പുരുഷോത്തമന്‍
Jan 9, 2025, 12:59 pm IST
in Vicharam, Article

മഞ്ഞ് പെയ്യുന്ന ഹൈറേഞ്ചില്‍ പ്രക്ഷോഭങ്ങളുടെ ചൂടുയരുന്നു. വനംവകുപ്പ് നടപ്പിലാക്കുന്ന പുതിയ വനനിയമമാണ് ഹൈറേഞ്ച് മേഖലയില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. 1961 ലെ നിലവിലുള്ള വനനിയമം മാറ്റി പുതിയ നിയമം കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങിയത്. മന്ത്രിസഭ തയ്യാറാക്കിയ ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് വനം വകുപ്പ് മന്ത്രിയുടെ നീക്കം.

ഈ നിയമം നടപ്പിലായാല്‍ ഇടുക്കിയിലെ സാധാരണ ജനങ്ങളുടെ ജീവിതം കഷ്ടത്തിലാകുമെന്ന തിരിച്ചറിവുകൊണ്ടാണ് ജനങ്ങള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങുന്നത്. മതസൗഹാര്‍ദ കൂട്ടായ്‌മയും ബിജെപിയും യുഡിഎഫുമാണ് സമരരംഗത്തിറങ്ങുന്നത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തുമില്ലാത്ത കരിനിയമമാണിവിടെ നടപ്പിലാക്കാന്‍ പോകുന്നതെന്നാണ് നാട്ടുകാരുടെ ആശങ്ക. നിലവില്‍ കേരള പോലീസിനു മാത്രമുള്ള പല അധികാരങ്ങളും വനപാലകര്‍ക്ക് ചാര്‍ത്തിക്കൊടുക്കാനും പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഒരു സാധാരണ ഫോറസ്റ്റ് ഗാര്‍ഡിനു പോലും ഒരാളെ അറസ്റ്റ് ചെയ്യണമെങ്കില്‍ വാറണ്ടോ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോ വേണ്ട. നിസാര കാരണങ്ങള്‍ക്കോ വൈരാഗ്യത്തിന്റെ പേരിലോ ഇത് ദുരുപയോഗം ചെയ്യപ്പെടാമെന്ന ആക്ഷേപവും ശക്തമാണ്. നിലവിലുള്ള ഏലത്തോട്ടങ്ങളില്‍ പകുതിയോളം വരുന്നത് കുത്തകപ്പാട്ട വ്യവസ്ഥയിലാണ്. 20 വര്‍ഷത്തേക്ക് സര്‍ക്കാരിലേക്ക് പാട്ടത്തുക കെട്ടിവെച്ചാണ് ഏലം കൃഷി ചെയ്യുന്നത്. കാലാവധി തീരുന്നതനുസരിച്ച് പുതുക്കി നല്‍കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇതിന് വിരുദ്ധമായാണ് സര്‍ക്കാര്‍ നിലപാട്.

കുത്തകപ്പാട്ടം പുതുക്കി നല്‍കാനോ പാട്ടത്തുക ഈടാക്കാനോ സര്‍ക്കാര്‍ സമ്മതിക്കുന്നില്ല. വനവിസ്തൃതി കൂട്ടുന്നതിനും കര്‍ഷകരെ സ്വന്തം കൃഷിയിടത്തില്‍ നിന്നും ഭാവിയില്‍ ഇറക്കിവിടുന്നതിനുമിടയാക്കുമെന്ന ആശങ്കയിലാണ് ജില്ലയിലെ ജനങ്ങള്‍. അതിന്റെ മുന്നോടിയായാണ് പുതിയ കരിനിയമം കൊണ്ടുവരുന്നതെന്ന സംശയവും ജനങ്ങള്‍ക്കുണ്ട്.

വനത്തേയും വന്യമൃഗങ്ങളേയും സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ നിലവിലുള്ളതാണ്. ഇതൊന്നും കാര്യക്ഷമമായി പാലിക്കാത്ത വനപാലകര്‍ക്ക് പോലീസിനുള്ളതിനേക്കാള്‍ അധികാരം പുതുതായി നല്കുന്നത് ദുരുദ്ദേശപരമാണെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനങ്ങളുള്ളത് ഇടുക്കിയിലാണ്. അതില്‍ തന്നെ മൂന്ന് ശതമാനം വര്‍ധനവ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഉണ്ടായതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആ നിലയില്‍ അനാവശ്യമായ പുതിയ നിയമം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ജനദ്രോഹമാണെന്ന തിരിച്ചറിവാണ് പ്രക്ഷോഭങ്ങള്‍ക്ക് കാരണം.

പുതിയ വനനിയമത്തിലെ ജനദ്രോഹ വശങ്ങള്‍

1. നിലവില്‍ കേരള പോലീസിനുള്ള ചില അധികാരങ്ങള്‍ വനം വകുപ്പ് ജീവനക്കാര്‍ക്കും നല്‍കുന്നു.
2. ഏതൊരു വ്യക്തിയെയും കുറ്റക്കാരനാണെന്ന് പറഞ്ഞ് വാറണ്ടോ ഉന്നതാധികാരികളുടെ മുന്‍കൂട്ടിയുള്ള അനുമതിയോ ഇല്ലാതെ അറസ്റ്റ് ചെയ്യാം.
3. വനം കൊള്ളയ്‌ക്കല്ലാതെയും വനത്തില്‍ വെറുതെ പ്രവേശിച്ചാലും അതിക്രമിച്ചു കയറി എന്ന കുറ്റവും കൃത്യനിര്‍വ്വഹണത്തിന് തടസം വരുത്തി എന്ന ജാമ്യമില്ലാ വകുപ്പും ചുമത്തി അറസ്റ്റു ചെയ്യാം.
4. ഈ അധികാരം വനം വകുപ്പിലെ ഒരു സാധാരണ ഗാര്‍ഡിനും വാച്ചര്‍ക്കും വരെയുണ്ടായിരിക്കും.
5. സാക്ഷിയില്ലെങ്കിലും ഈ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാം.
6. ഹൈറേഞ്ചിലെ ഏലം കര്‍ഷകരുടെ കുത്തകപ്പാട്ടം പുതുക്കി നല്‍കുന്നില്ല. ഇതിനര്‍ത്ഥം ഇത് വനഭൂമിയാണെന്ന് കണക്കാക്കി കര്‍ഷകരെ ഇറക്കിവിടാം.
7. വനഭൂമിയുടെ വിസ്തൃതി കൂട്ടുകയെന്നതും ലക്ഷ്യം

Tags: protestpeoplehigh rangeforest actconcerns
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ, പോലീസ് നടപടി നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി

Kerala

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

Kerala

രമ്യ ഹരിദാസിനെ ചിറയിന്‍കീഴില്‍ സ്ഥാനാര്‍ത്ഥിക്കുന്നതില്‍ പ്രതിഷേധം: കെപിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala

‘വലതന്മാരുടെ എച്ചില്‍ നക്കി’യെന്ന് അധിക്‌ഷേപം : സുധാകരനെതിരെ ജന്‍മനാട്ടില്‍ സിപി എം പ്രതിഷേധ പ്രകടനം

Alappuzha

ഒന്നാം റാങ്ക് ജേതാവിന് പോലും നിയമനമില്ല; പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ കപ്പലണ്ടി പൊതിഞ്ഞ് പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്) ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫാള്‍ട്ടയിലെ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ചിരിക്കുന്നു. (ഇടത്ത്)

തൃണമൂല്‍ ഗുണ്ട ജഹാംഗീര്‍ഖാന്റെ ചിറകരിഞ്ഞ് ബിജെപി, ഫാല്‍ട്ടയില്‍ മിണ്ടാതെ ഉരിയാടാതെ ജഹാംഗീര്‍ഖാന്‍

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.