കൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ഐ ഫോണ്‍ ആണ് പിടിച്ചെടുത്തത്.
ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ബോബി ചെമ്മണ്ണൂരിന്റെ വൈദ്യ പരിശോധന ബുധനാഴ്ച രാത്രി തന്നെ നടക്കും.
നടിയുടെ പരാതിയെ തുടര്‍ന്ന് വയനാട്ടിലെ റിസോര്‍ട്ടില്‍ വച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിച്ചു.
ചൊവ്വാഴ്ച എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് ഹണി റോസ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: