മലപ്പുറം: പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടന് എന്ന ആനയാണ് ഇടഞ്ഞത്. നേര്‍ച്ചക്കെത്തിയ ഒരാളെ ആന തുമ്പിക്കൈ കൊണ്ട് തൂക്കിയെറിഞ്ഞു. ഗുരുതര പരിക്കേറ്റ അയാളെ കോട്ടക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ 12.30ന് ബിപി അങ്ങാടി ജാറം മൈതാനിയിൽ വച്ചാണ് സംഭവം. അഞ്ച് ആനകളാണ് നേര്ച്ചയ്ക്കുണ്ടായിരുന്നത്. ഇതിനിടെ ജനങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് നീങ്ങിയ ആന ഒരാളെ തുമ്പിക്കൈ കൊണ്ട് തൂക്കിയെടുത്ത് എറിയുകയായിരുന്നു. സംഭവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 17 പേര്‍ക്ക് പരിക്ക്. ഇവരെ തിരൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറെ നേരം ഇടഞ്ഞ് നിന്ന ആനയെ 2.15 ഓടെ പാപ്പാന്മാര് തളച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: