India

ബഹിരാകാശത്ത് മുളച്ച പയര്‍വിത്തുകള്‍ക്ക് ഇലകളായി

Published by

തിരുവനന്തപുരം: ഗുരുത്വാകര്‍ഷണബലം ഇല്ലാത്ത ബഹിരാകാശത്ത് മുളച്ച പയര്‍വിത്തുകള്‍ക്ക് ഇലകള്‍ വന്നു. ഇതിന്റെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിട്ടു. നാല് ദിവസം കൊണ്ടാണ് ബഹിരാകാശത്ത് പയര്‍ വിത്തുകള്‍ മുളച്ചത്.

പിഎസ്എല്‍വി സി 60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച പോയെം-4 ദൗത്യത്തിന്റെ ഭാഗമായാണ് എട്ട് പയര്‍ വിത്തുകള്‍ ബഹിരാകാശത്ത് എത്തിച്ചത്. പിഎസ്എല്‍വി സി 60യുടെ മുകള്‍ഭാഗം പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്‌പെരിമെന്റല്‍ മൊഡ്യൂള്‍ (പോയെം 4) എന്ന പേരില്‍ ഒരു ഉപഗ്രഹം പോലെയാണ് ഭൂമിയെ ചുറ്റുന്നത്. ഇതില്‍ 24 പേലോഡുകളാണുള്ളത്. ഇതിലൊന്നായ കോംപാക്ട് റിസര്‍ച്ച് മൊഡ്യൂള്‍ ഫോര്‍ ഓര്‍ബിറ്റല്‍ പ്ലാന്റ് സ്റ്റഡീസ് (ക്രോപ്‌സ്) ഉപയോഗിച്ചാണ് വിത്തുകള്‍ മുളപ്പിക്കുന്നത്. തിരുവനന്തപുരത്തെ വിഎസ്എസ്‌സിയിലാണ് ഇത് വികസിപ്പിച്ചത്.

അടച്ച് പൂട്ടിയ പെട്ടിക്കുള്ളില്‍ നിയന്ത്രിതമായ സാഹചര്യത്തിലാണ് ഐഎസ്ആര്‍ഒ ബഹിരാകാശത്ത് പയര്‍ വിത്തുകള്‍ സ്ഥാപിച്ചത്. ചെടിയുടെ വളര്‍ച്ച ഓരോ നിമിഷവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി അത്യാധുനിക സാങ്കേതികവിദ്യകളാണ് ക്രോപ്‌സ് മൊഡ്യൂളില്‍ ഉപയോഗിച്ചിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by