ന്യൂഡൽഹി:ലാസ് വെഗാസിലെ ട്രംപ് ഇൻ്റർനാഷണൽ ഹോട്ടലിന് പുറത്ത് ടെസ്‌ല സൈബർട്രക്ക് ഉൾപ്പെട്ട സ്‌ഫോടനം തീവ്രവാദ ആക്രമണമാണെന്ന് ടെസ്‌ല സിഇഒ ഇലോണ്‍
മസ്‌ക് അവകാശപ്പെട്ടു. ഇലക്ട്രിക് വാഹനത്തിന്റെ രൂപകൽപ്പന സ്ഫോടനത്തിന്റെ ആഘാതം കുറയ്‌ക്കുകയും ഹോട്ടലിനെ കാര്യമായ നാശനഷ്ടങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തുവെന്നും മസ്‌ക് പറഞ്ഞു.
Here’s footage of the Tesla Cybertruck exploding in front of Trump’s hotel in Las Vegas, Nevada today. Hope everyone is safe! pic.twitter.com/kdO8N4XTLl
— Harry Sisson (@harryjsisson) January 1, 2025
“ദുഷ്ടന്മാരായ വിഡ്ഢികൾ തീവ്രവാദി ആക്രമണത്തിനായി തിരഞ്ഞെടുത്ത വാഹനം തെറ്റിപ്പോയി. സൈബർട്രക്കിന്റെ രൂപകൽപന സ്ഫോടനം ഉൾക്കൊള്ളുകയും സ്ഫോടനം മുകളിലേക്ക് നയിക്കുകയും ചെയ്തു. ഹോട്ടൽ ലോബിയുടെ ഗ്ലാസ് വാതിലുകൾ പോലും തകർന്നില്ല,” , മസ്‌ക് എക്‌സിൽ പോസ്റ്റ് ചെയ്തു.
ട്രംപ് ഇൻ്റർനാഷണൽ ഹോട്ടലിന്റെ പ്രധാന കവാടത്തിന് പുറത്ത്, വ്യാഴാഴ്ച പുലർച്ചെയാണ് സ്‌ഫോടനം നടന്നത്. കാർ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടുറോ വഴി വാടകയ്‌ക്ക് എടുത്ത ടെസ്‌ല സൈബർട്രക്കാണ് പൊട്ടിത്തെറിച്ചത്. പടക്കവും സ്ഫോടക വസ്തുക്കളും നിറച്ച വാഹനത്തിൽ അതിലുള്ളിലെ വ്യക്തി മനപൂർവം സ്ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനത്തിൽ അയാൾ മരിക്കുകയും ഏഴ് പേർക്ക് നിസാര പരുക്കേൽക്കുകയും ചെയ്തതായി ലാസ് വെഗാസ് പൊലീസ് അറിയിച്ചു.
സ്‌ഫോടനത്തിനായി ഉപയോഗിച്ച ടെസ്ല ട്രക്കിന്റെ കുറച്ചു ഭാഗത്തെ കേടുപാടുകൾ ഒഴിച്ചാൽ ട്രക്ക് അധികം പരിക്കുകളില്ലാത്ത അവസ്ഥയിൽ. ട്രക്കിന്റെ ഡോറുകൾ അടഞ്ഞ് തന്നെ കിടന്നു. സ്‌ഫോടനം നടന്ന ബെഡിന്റെ ഡോറും അടഞ്ഞ് കിടക്കുകയായിരുന്നു. ചക്രങ്ങൾക്കും യാതൊരു കേടുപാടുമില്ല. ട്രക്കിന്റെ വ്യത്യസ്തമായ ഡിസൈൻ അപകടത്തിന്റെ വ്യാപ്തി കുറയ്‌ക്കുന്നതിന് കാരണമായെന്ന് ലാസ് വേഗാസ് പൊലീസ് നിരീക്ഷിച്ചിട്ടുണ്ട്.
സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമിച്ച ട്രക്കിന്റെ ബുള്ളറ്റ് പ്രൂഫ് ബോഡി സ്‌ഫോടനത്തിന്റെ ആഘാതം കുറച്ചു. ട്രംപ് ടവറിന്റെ അടുത്ത് നിന്നാണ് സ്‌ഫോടനം ഉണ്ടായതെങ്കിൽ പോലും വാതിലിന്റെ ഗ്ലാസുകൾ പോലും തകർന്നിരുന്നില്ല. തീവ്രവാദ ആക്രമണം നടത്താൻ തെരഞ്ഞെടുത്ത വാഹനം അബദ്ധമായിപ്പോയെന്നാണ് മസ്‌ക് സ്‌ഫോടനം നടന്ന ട്രക്കിന്റെ ചിത്രം പങ്കുവെച്ച് തന്റെ എക്‌സിൽ കുറിച്ചത്. ഏറ്റവും സുരക്ഷിതമായ ട്രക്ക് എന്ന രീതിയിലായിരുന്നു മസ്‌ക് സൈബർ ട്രക്ക് അവതരിപ്പിച്ചത്.
മുന്തിയ ഇനം സ്റ്റെയിൻലെസ് സ്റ്റീലായ 30എക്‌സ് കൊണ്ട് നിർമിച്ച സൈബർ ട്രക്ക് ബുള്ളറ്റ് പ്രൂഫാണെന്നും ബ്ലാസ്റ്റ് പ്രൂഫാണെന്നും മസ്‌ക് അവകാശപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: