തിരുവനന്തപുരം: കേരള സമൂഹത്തില്‍ ഒന്നാകെ ഇനിയും മാറ്റങ്ങള്‍ സംഭവിക്കേണ്ടതായിട്ടുണ്ടെന്ന് ശിവഗിരിധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ്
സ്വാമി സച്ചിതാനന്ദ. നൂറ് വര്‍ഷം മുമ്പ് ശ്രീനാരായണ ഗുരു പറഞ്ഞതാണ് നമുക്ക് കരിയും കരിമരുന്നും വേണ്ടെന്ന്. ഇത് ഇപ്പോള്‍ കോടതിയും അംഗീകരിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെപ്പോലെയുള്ളവര്‍ ഇത് അംഗീകരിക്കുന്നില്ല.അവര്‍ നൂറ് വര്‍ഷം പിന്നിലാണെന്നും സ്വാമി പറഞ്ഞു.
ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറണോ എന്നത് ആളുകള്‍ക്ക് വിട്ടുകൊടുക്കണം.ശ്രീനാരായണ ഗുരുവിന്റെ അനുയായി എന്ന നിലയില്‍ അഭിപ്രായം പറയാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും സ്വാമി സച്ചിതാനന്ദ പറഞ്ഞു.
ഷര്‍ട്ട് ധരിച്ച് ക്ഷേത്ര പ്രവേശനം നടത്തുന്നത് സംബന്ധിച്ച് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറയുന്നത് മന്നത്തിന്റെ അഭിപ്രായമല്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് മന്നം പറഞ്ഞിട്ടില്ല. സുകുമാരന്‍ നായര്‍ പറയുന്നത് സാമൂഹിക പരിഷ്കര്‍ത്താക്കള്‍ പറഞ്ഞ വാക്കുകള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഷര്‍ട്ട് ഊരുന്നതിനെതിരെ സ്വാമി സച്ചിതാനന്ദ പ്രതികരിച്ചതിനെയും അതിനെ അനുകൂലിച്ച മുഖ്യമന്ത്രിയെയും മന്നം ജയന്തി സമ്മേളനത്തില്‍ സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിരുന്നു.കാലങ്ങളായി നിലനിന്ന് പോകുന്ന ആചാരങ്ങള്‍ മാറ്റണമെന്ന് എന്തിനു പറയുന്നു. ഇങ്ങനെ പറയാന്‍ ഇവര്‍ ആരാണെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: