ന്യൂദെൽഹി:തന്റെ മകനും അമ്മാവൻ ശരദ് പവാറും തമ്മിലുള്ള അനുരഞ്ജനത്തിനായി വിഷ്ണു ഭഗവാനോട് പ്രാർത്ഥിച്ചതായി അജിത് പവാറിന്റെ മാതാവ് ആശാതായ് പവാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പണ്ഡർപൂരിലെ പ്രശസ്തമായ വിഷ്ണു – രുഗ്മിണി ക്ഷേത്ര സന്ദർശനം നടത്തിയ ശേഷമായിരുന്നു ആശാ തായി പവാറിന്റെ പ്രതികരണം. പവാർ കുടുംബത്തിനുള്ളിലെ എല്ലാ പരിഭവങ്ങളും അവസാനിക്കട്ടെ. തന്റെ മകൻ അജിതും സഹോദരൻ ശരത് പവാറും വീണ്ടും ഒന്നിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ പ്രാർത്ഥനകൾ ഭഗവാൻ അനുവദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവർ വ്യക്തമാക്കി. മഹാരാഷ്‌ട്ര നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം എൻസിപിയിലെ ഇരുവിഭാഗത്തെയും യോജിപ്പിലെത്തിക്കാൻ ശ്രമം നടക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ് അജിത് പവാറിൻ്റ അമ്മയുടെ ഈ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: