ചെന്നൈ: അണ്ണാ സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ മധുരയില്‍ നിന്ന് ചെന്നൈയിലേക്ക് ബിജെപിമഹിളാമോര്ച്ചയുടെ നേതൃത്വത്തില്‍ വനിതകള്‍ നീതി റാലി നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ അറിയിച്ചു.
കുറ്റവാളികള്‍ ഡിഎംകെക്കാരായതിനാല് മുഴുവന്‍ സത്യവും മറച്ചുവെക്കാനുള്ള സ്റ്റാലിന് സര്‍ക്കാരിന്റെ ശ്രമത്തെ അണ്ണാമലൈ അപലപിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ ഉമാരതി രാജന് നീതിമാര്ച്ചിന് നേതൃത്വം നല്‍കും. റാലി 450 കിലോമീറ്റര്‍ സഞ്ചരിച്ച് ചെന്നൈയില്‍ സമാപിക്കുമ്പോള്‍ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്ത്ഥിനിക്കെതിരെയുണ്ടായ ലൈംഗികാതിക്രമത്തെ അപലപിച്ചുകൊണ്ട് ഡിഎംകെ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച അണ്ണാമലൈ കോയമ്പത്തൂരിലെ അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ ചാട്ടവാറുകൊണ്ട് സ്വയം അടിച്ച് പ്രതിഷേധം നടത്തിയിരുന്നു. ജനമനഃസാക്ഷി ഉണര്ത്തിക്കൊണ്ടുള്ള അണ്ണാമലൈയുടെ പ്രതിഷേധം ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മിഷന്റെ വസ്തുതാന്വേഷണ സംഘം സര്‍വകലാശാല സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: