പത്തനംതിട്ട: നരിയാപുരത്ത് സ്കൂട്ടറിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി യുവാവ് മരിച്ചു. മാവേലിക്കര സ്വദേശി അഖില്‍ കൃഷ്ണന് ആണ് മരിച്ചത്. സ്കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ഐശ്വര്യയ്ക്കും രണ്ടര വയസുള്ള കുഞ്ഞിനും പരിക്കേറ്റു. ഇരുവരും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഐശ്വര്യയുടെ പരിക്ക് ഗുരുതരമാണ്. അഖിലും കുടുംബവും വള്ളിക്കോടുള്ള ഐശ്വര്യയുടെ വീട്ടില്‍ പോയി മടങ്ങും വഴിയായിരുന്നു അപകടമുണ്ടായത്. പിക്കപ്പ് വാന്‍ സ്കൂട്ടറിലേക്ക് പാഞ്ഞു കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: