തിരുവനന്തപുരം: ബൈക്ക് യാത്രികന് സ്വകാര്യ ബസ് കയറി മരിച്ചു.നഗരത്തില്‍ മോഡല്‍ സ്കൂള്‍ ജംഗ്ഷനില്‍ രാത്രി 7 മണിയോടെയായിരുന്നു അപകടം. KA01EM7301 ചുവന്ന നിറത്തിലുളള ആക്ടീവ സ്കൂട്ടറില്‍ വന്ന ആളുടെ ദേഹത്ത് കൂടി ബസ് കയറിയിറങ്ങി.
സ്കൂട്ടര്‍ യാത്രക്കാരന് തല്ഷണം മരിച്ചു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. KL01 AT 5758 നമ്പര്‍ എം എ ആര് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍ അനീഷ് ഐ വി, കണ്ടക്ടര്‍ യഹിയ എന്നിവര്‍ കന്റേണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: