തിരുവനന്തപുരം: സി പി എം വിടുന്നവരെ വിടാതെ ആക്രമിക്കുന്ന ശൈലി വിടാതെ സി പി എം. അടുത്തിടെ ബിജെപിയില്‍ അംഗത്വമെടുത്ത സിപിഎം മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.
സിപിഎം മംഗലപുരം നേതൃത്വത്തിന്റെ പരാതിയിലാണ് മംഗലപുരം പൊലീസ് കേസെടുത്തത്. ഏരിയാ സമ്മേളനത്തിന്റെ ഫണ്ട് തട്ടിയെടുത്തെന്നാണ് ആരോപണം.
ഡിസംബര്‍ ഒന്നിനാണ് ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശേരി ഏരിയാ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയത്. ബി ജെ പിയില്‍ ചേര്‍ന്ന മധുവിനെതിരെ സിപിഎം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സിപിഎം ഏരിയാ സെക്രട്ടറി ജലീല്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയതിന് ശേഷം മംഗലപുരം ഏരിയാ കമ്മിറ്റിയിലെ 10 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും മംഗലപുരം പൊലീസിനെ സമീപിച്ചു. എന്നാല്‍ ഈ പരാതിയിലൊന്നും പൊലീസ് കേസെടുത്തില്ല. ഇതോടെ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ശക്തമായ സമ്മര്‍ദ്ദമുണ്ടായെന്നും ഇതോടെയാണ് കേസെടുത്തത് എന്നുമാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: