ശിവഗിരി: ജനതയില്‍ ഏകത്വത്തിന്റെ മുഖം രൂപപ്പെടുത്തുവാന്‍ തീര്ത്ഥാടനങ്ങള്ക്കാവണമെന്നും ശിവഗിരി തീര്‍ത്ഥാടനത്തിന് ഈ ലക്ഷ്യം കൈവരിക്കാനാവുമെന്നും മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. 92-ാമതു ശിവഗിരി തീര്‍ത്ഥാടനത്തിന്‍്റെ ഭാഗമായി നടന്ന ഗുരുധര്‍മ്മ പ്രചരണ സഭാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവദര്‍ശനത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനാലാണ് ലോകമെമ്പാടുമുള്ള ജനത ശിവഗിരി ലേക്കെത്തിച്ചേരുന്നത്. ഗുരുദര്‍ശനം നമ്മുടെ അന്തരംഗങ്ങളിലാഴ്ന്നിറങ്ങണം. ശിവഗിരി ദര്ശിക്കാനല്ല മറിച്ച് ശിവഗിരിയുടെ നെറുകയില്‍ ലോകത്തിനു അനുഗ്രഹം ചൊരിഞ്ഞു കൊണ്ടിരിക്കുന്ന ഗുരുദേവനെ ദര്‍ശിക്കാനാണു ലോകം ശിവഗിരിയിലേക്കെത്തിക്കൊണ്ടിരിക്കുന്നത് അത്ര മാത്രം പ്രസക്തമേറിയതാണു ഗുരുവിന്റെ തത്വസംഹിതകളെന്നു ഏവരും മനസിലാക്കിക്കൊണ്ടിരിക്കുന്നുവെന്നും കുമ്മനം രാജശേഖരന് ചൂണ്ടിക്കാട്ടി.
തന്നെ രക്ഷിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കു ലോകത്തെ രക്ഷിക്കണമെന്നു പ്രാര്‍ത്ഥിക്കാനാവണം. മനുഷ്യന്, ജന്തുക്കള്‍, സസ്യലതാദികള്‍ ഇവയെല്ലാം നിറഞ്ഞതാണു ലോകം. ഇവയ്ക്കെല്ലാം നിലനില്പുണ്ടായാലേ ലോകത്തു സമാധാനം നിലനില്ക്കു. ശിവഗിരി തീര്‍ത്ഥാടനത്തിനു ലക്ഷ്യം പകര്‍ന്ന ഗുരുദേവന്റെ വീക്ഷണം സമഗ്രവികസനമായിരുന്നു. കപട മുഖങ്ങളെ പിച്ചിച്ചീന്തുവാന്‍ ഗുരുധര്‍മ്മ പ്രചരണ സഭയ്ക്കാകണം കുമ്മനം രാജശേഖരന് തുടര്‍ന്നു പറഞ്ഞു.
ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. ധര്‍മ്മ സംഘം ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി , സഭാ രജിസ്ട്രാര്‍ കെ.ടി. സുകുമാരന്‍, ഉപദേശക സമിതി വൈസ്ചെയര്‍മാന്‍ അനില്‍ തടാലില്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സത്യന് പന്തത്തല, ജോയിന്റ് രജിസ്ട്രാര്‍ പുത്തൂര്‍ ശോഭനന്, സിനിമാനടന് ദേവന്, എം.കെ.ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.കെ.ഹരികുമാറിന്്റെ’ശ്രീനാരായണായ’ നോവലിന് ശിവഗിരി മഠത്തിന്‍്റെ പുരസ്ക്കാരം സച്ചിദാനന്ദ സ്വാമി നല്കി. തീര്ത്ഥാടനത്തോടനത്തോടനുബന്ധിച്ചു നടത്തിയ സാഹിത്യ മല്‍സര ഫൈനല്‍ റൗണ്ടിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: