Kerala

മകന്റെ മരണം നടന്നതിന് പിന്നാലെ വയനാട് ഡിസിസി ട്രഷററും മരിച്ചു,ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വിഷം കഴിച്ച നിലയില്‍

എന്‍ എം വിജയന്‍ നീണ്ടകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു

Published by

വയനാട്:വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷററും മരിച്ചു. മകന്‍ ജിജേഷ് മരിച്ച് മണിക്കൂറുകള്‍ക്കകമാണ് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മരിച്ചത്.

അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇരുവരും.

വീടിനുള്ളില്‍ വച്ച് വിഷം കഴിച്ച നിലയില്‍ ചൊവ്വാഴ്ചയാണ് എന്‍ എം വിജയനെയും മകനെയും കണ്ടെത്തിയത്. എന്‍ എം വിജയന്‍ നീണ്ടകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രശ്‌നങ്ങള്‍ മൂലം കിടപ്പിലായിരുന്നു.

ആത്മഹത്യാ ശ്രമമെന്നാണ് നിഗമനമെങ്കിലും വിജയന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പുകള്‍ ഒന്നും കണ്ടെത്തിയില്ല. സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദം ചര്‍ച്ചയായിരിക്കെയാണ് വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by