കോട്ടയം: കോട്ടയം ജില്ലയില്‍ 21 വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വേ ആരംഭിച്ചു. 31നു മുന്‍പ് സര്‍വ്വേ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പാലാ, വൈക്കും, ചങ്ങനാശ്ശേരി, കോട്ടയം താലൂക്കുകളിലെ വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കുക. ഇതില്‍ വൈക്കം താലൂക്കിലെ 9 വില്ലേജുകളില്‍ പൂര്‍ത്തിയായി. ഇതില്‍ സ്ഥലമുടമകള്‍ക്ക് പരാതി നല്‍കാനും കഴിയും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഓരോ വാര്‍ഡിലും സ്ഥലമുടമകളെ വിളിച്ചുചേര്‍ത്ത് സര്‍വേ സഭ നടത്തുന്നുമുണ്ട് . സംശയങ്ങള്‍ തീര്‍ക്കുന്നതിന് സംസ്ഥാനതലത്തില്‍ കോള്‍ സെന്ററും തുടങ്ങിയിട്ടുണ്ട്. 1800 4255 080 എന്നതാണ് ടോള്‍ഫ്രീ നമ്പര്‍. ഭൂമി സംബന്ധമായ രേഖകള്‍ ലഭ്യമാക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നതാണ് ഡിജിറ്റല്‍ സര്‍വേയുടെ ആത്യന്തിക ഫലം. എന്റെ ഭൂമി ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ രേഖകള്‍ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: