പത്തനംതിട്ട: ശബരിമലയില്‍ 41 നാള് നീണ്ട മണ്ഡല കാലത്തിന് പരിസമാപ്തി. ഹരിവരാസനം പാടി വ്യാഴാഴ്ച രാത്രി നട അടച്ചു. തന്ത്രിയുടെ കര്‍മികത്വത്തില്‍ ഉച്ചയ്ക്കാണ് മണ്ഡല പൂജ നടന്നത്.
വൈകിട്ട് 7 മണി വരെ പമ്പയില്‍ നിന്ന് ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിട്ടു. രാത്രി 10 മണിവരെ ഭക്തര്‍ക്ക് തങ്ക അങ്കി ചാര്‍ത്തിയുള്ള അയ്യപ്പ ദര്‍ശനത്തിന് അനുമതിയുണ്ടായിരുന്നു.
ഡിസംബര്‍ മുപ്പതിന് വൈകുന്നേരം മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: