ദമാസ്കസ് : ഇസ്രയേല്‍ ഡിസംബര്‍ 16ന് സിറിയയുടെ മിസൈല്‍ സംവിധാനമുള്‍പ്പെടെയുള്ള ആയുധശേഖരങ്ങള്‍ തകര്‍ക്കാന്‍ ന്യൂക്ലിയര്‍ ബോംബിട്ടതായി റിപ്പോര്‍ട്ട്. അന്ന് ആ ആക്രമണത്തെ തുടര്‍ന്ന് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസില്‍ നിന്നും 820 കിലോമീറ്റര്‍ അകലെയുള്ള തുര്‍ക്കിയിലെ ഇസ്നിക് വരെ സ്ഫോടനത്തിന്റെ ശക്തിയില്‍ ഭൂമികുലുങ്ങിയിരുന്നു. ഇത് ആണവബോംബിട്ടതിന്‍റേതാണെന്നാണ് റഷ്യ പറയുന്നത്.
സിറിയയ്‌ക്ക് നേരെ ശക്തമായ ആണവ ബോംബ് ഇസ്രയേല്‍ നേരത്തെ വിന്യസിച്ചതായും റഷ്യയുടെ റിപ്പോര്‍ട്ട് പറയുന്നു. അമേരിക്ക വികസിപ്പിച്ചെടുത്ത ഒരു മിനി ന്യൂക്ലിയര്‍ ബോംബായ ബി61 ആയിരിക്കാം ഉപയോഗിച്ചതെന്നാണ് പറയപ്പെടുന്നത്. ഭൂമികുലുക്കം അളക്കുന്ന റിച്ചര്‍ സ്കെയിലില്‍ അന്ന് സിറിയയില്‍ സ്ഫോടനത്തിന്റെ ശക്തി 3 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് ആണവസ്ഫോടനത്തിന്‍റേതാണെന്ന് പറയുന്നു.
ഈ വലിയ ശബ്ദത്തോടെ സ്കഡ് മിസൈല്‍ നിര്‍മ്മാണശാലയടക്കമുള്ള സിറിയയുടെ ആയുധശേഖരങ്ങള്‍ നശിച്ചതിന് 20 മണിക്കൂറിന് ശേഷം തുര്‍ക്കിയിലും സൈപ്രസിലും വരെ റേഡിയേഷന്‍ (ആണവവികിരണം) ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക