ദല്‍ഹി : ക്രിസ്തുമസ് ദിവസം ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെ പി നദ്ദ ദല്‍ഹി സേക്രട്ട് ഹാര്‍ട്ട് പള്ളിയിലെ ബിഷപ്പ് ഹൗസില്‍ (സിബിസിഐ ആസ്ഥാനം) എത്തി. ദല്‍ഹി രൂപത ബിഷപ്പ് അനില്‍ കൂട്ടോയുമായി ആശയവിനിമയം നടത്തി.
കത്തീഡ്രലില്‍ ജെ പി നദ്ദയെ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി മാത്യു കോയിക്കന്‍ സ്വീകരിച്ചു.ദല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്‌ദേവയും ബിജെപി നേതാക്കളായ അനില്‍ ആന്റണി, ടോം വടക്കന്‍ എന്നിവരും ജെ പി നദ്ദക്ക് ഒപ്പം സിബിസിഐ ആസ്ഥാനത്തെത്തിയിരുന്നു.ബിജെപി എംപി ബാന്‍സൂരി സ്വരാജ്, കമാല്‍ജീത് ഷെഹ്‌രാവത്ത് എന്നിവരും ഉണ്ടായിരുന്നു.
തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോക്കൊപ്പം ജെ പി നദ്ദ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ എത്തി. പ്രാര്‍ത്ഥനകളില്‍ സംബന്ധിച്ചു. തുടര്‍ന്ന് വൈദികരുമായി കൂടിക്കാഴ്ച നടത്തിയ നദ്ദ ക്രിസ്മസ് സന്ദേശം നല്‍കിയതിന് ശേഷമാണ് മടങ്ങിയത്.
ക്രൈസ്തവരുടെ ആശങ്ക കേന്ദ്ര മന്ത്രിയെ അറിയിച്ചതായി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ വെളിപ്പെടുത്തി. മണിപ്പുര്‍ പ്രത്യേകം പരാമര്‍ശിച്ചില്ല. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി സിബിസിഐ ആസ്ഥാനത്തെത്തിയിരുന്നു. ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത നരേന്ദ്രമോദി ചടങ്ങിനെ അഭിസംബോധനയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: