Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവഗിരി തീര്‍ത്ഥാടനം 30ന്, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

സമാപന സമ്മേളനം ജനുവരി 2ന്, ജോര്‍ജ് കുര്യന്‍ ഉദ്ഘാടകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2024, 09:30 am IST
inKerala

തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30,31, 2025 ജനുവരി ഒന്ന് തീയതികളില്‍ ശിവഗിരി മഠത്തില്‍. 30നു രാവിലെ 10ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍ 92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണവും സംസ്ഥാന പാര്‍ലമെന്ററി കാര്യമന്ത്രി എം.ബി. രാജേഷ് മുഖ്യപ്രഭാഷണവും നടത്തും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശൂഭാംഗാനന്ദസ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ. അടൂര്‍ പ്രകാശ് എം.പി, മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിക്കും.

11.30നു നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷനായിരിക്കും. ചടങ്ങില്‍ നാരായണഗുരുകുല അധ്യക്ഷന്‍ മുനിനാരായണ പ്രസാദ് സ്വാമിയെ ആദരിക്കും.

മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എംഎല്‍എ വിശിഷ്ടാതിഥിയായിരിക്കും. ഉച്ചയ്‌ക്ക് 2ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ശാസ്ത്രസാങ്കേതിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. അനന്തരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് 5ന് നടക്കുന്ന ശുചിത്വം, ആരോഗ്യം, ഉന്നതവിദ്യാഭ്യാസം സമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഡോ. മാര്‍ത്താണ്ഡപിള്ള, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സിസ തോമസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രദാസ് നാരായണ, മുന്‍ ഡിജിപി ഋഷിരാജ് സിങ് തുടങ്ങിയവര്‍ വിഷയാവതരണം നടത്തും. രാത്രി 7 ന് കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര താരം മല്ലിക സുകുമാരന്‍ നിര്‍വഹിക്കും.

31 ന് രാവിലെ 5.30 ന് ഗുരുദേവ മഹാസമാധിയില്‍ നിന്നും അലങ്കരിച്ച ഗുരുദേവ റിക്ഷയ്‌ക്ക് സന്യാസിമാരുടെയും പീതാംബരധാരികളായ പദയാത്രികരുടെയും തീര്‍ത്ഥാടകരുടെയും അകമ്പടിയോടെ തീര്‍ത്ഥാടനഘോഷയാത്ര പുറപ്പെടും. 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദസ്വാമി അധ്യക്ഷത വഹിക്കും. സ്വാമി സൂക്ഷ്മാനന്ദയും സ്വാമി ശാരദാനന്ദയും അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സഹകരണവകുപ്പ് മന്ത്രി വി.എന്‍.വാസവന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫ് അലി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ഉച്ചയ്‌ക്ക് 2നു ചേരുന്ന കൃഷി, കൈത്തൊഴില്‍, വ്യവസായം, ടൂറിസം സമ്മേളനം കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ജോസ് കെ.മാണി എംപി, ഡി.കെ. മുരളി എംഎല്‍എ, മുന്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. വൈകിട്ട് 5ന് നടക്കുന്ന ഈശ്വരഭക്തി സര്‍വമത സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ അധ്യക്ഷനായിരിക്കും.

പുതുവത്സര ദിനമായ ജനുവരി 1ന് രാവിലെ 8 ന് മഹാസമാധിയില്‍ ഗുരുദേവ പ്രതിമാ പ്രതിഷ്ഠാദിന വിശേഷാല്‍ പൂജകള്‍ നടക്കും. 10നു തുടങ്ങുന്ന വിദ്യാര്‍ത്ഥി യുവജന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി.ഖാദര്‍ മുഖ്യാതിഥിയായിരിക്കും. ഉച്ചയ്‌ക്ക് 2നു നടക്കുന്ന സാഹിത്യസമ്മേളനം നിരൂപകന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ ഫിഷറീസ് വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. തീര്‍ത്ഥാടന ദിവസങ്ങളില്‍ രാത്രി വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും.

Tags: Sivagiri PilgrimageSivagiri MathJagdeepDhankar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഭക്തര്‍ക്കിടയില്‍ ജാതി, സാമ്പത്തിക ഭേദങ്ങള്‍ ഉണ്ടാകില്ല: സ്വാമി ചിദാനന്ദപുരി

Main Article

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം; ഗുരുപാതയുടെ പുനര്‍വായന

Kerala

ശിവഗിരി തീര്‍ത്ഥാടനം: ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.