മോസ്‌കോ: ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ചര്‍ച്ചകള്‍ക്ക് മുന്‍വ്യവസ്ഥകളൊന്നുമില്ലെന്നും എന്നാല്‍ ഏത് കരാറിലും നിയമാനുസൃതമായി ഉക്രൈന്‍ അധികാരികള്‍ ഉള്‍പ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാന്‍ ആരുമായും ചര്‍ച്ചയ്‌ക്ക് റഷ്യ തയാറാണെന്ന് പുടിന്‍ പറഞ്ഞു.
വര്‍ഷങ്ങളായി ട്രംപുമായി സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അദ്ദേഹവുമായി കൂടിക്കാഴ്ചയ്‌ക്ക് തയാറാണെന്നും റഷ്യക്കാരുമായുള്ള വാര്‍ഷിക ചോദ്യോത്തര സെഷനില്‍ സ്റ്റേറ്റ് ടിവിയിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പുടിന്‍ പറഞ്ഞു. 2022-ലെ ഉക്രൈന്‍ അധിനിവേശത്തിനുശേഷം രാജ്യം കൂടുതല്‍ ശക്തമായി വളര്‍ന്നു. റഷ്യ ദുര്‍ബലമായ അവസ്ഥയിലാണെന്ന അവകാശവാദങ്ങള്‍ പുടിന്‍ നിഷേധിച്ചു. അതേസമയം ഉക്രൈന്‍ വിട്ടുവീഴ്ചകള്‍ക്കും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ശാശ്വതമായ സമാധാന ഉടമ്പടിക്ക് അനുകൂലമായ താത്ക്കാലിക ഉടമ്പടിയുടെ സാധ്യതയും പുടിന്‍ തള്ളിക്കളഞ്ഞു. ഭാവി ചര്‍ച്ചകള്‍ ഇസ്താംബൂളില്‍ നേരത്തെ നടപ്പാക്കാത്ത ഒരു നിര്‍ദേശത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക