Kerala

ഒഡീഷയില്‍ നിന്ന് തീവണ്ടിയില്‍ കഞ്ചാവ് കടത്തി ; 23 കാരി പിടിയില്‍

Published by

ഒറ്റപ്പാലം: ഒഡീഷയില്‍ നിന്ന് തീവണ്ടിയില്‍ കഞ്ചാവ് കടത്തിയ കേസില്‍ യുവതി പിടിയില്‍. കോഴിക്കോട് കൊടുവള്ളി കരിങ്കമണ്‍കുഴിയില്‍ ഖദീജ (23) എന്ന യുവതിയെയാണ് ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഓഫീസറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. യുവതിയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയ്‌ക്കിടെയാണ് യുവതി പിടിയിലായത്. കൈയിലുണ്ടായിരുന്ന ബാഗിലാണ് യുവതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന യുവാവ് പരിശോധന പേടിച്ച് പാലക്കാട്ട് തീവണ്ടി ഇറങ്ങിയെന്നും തന്നോട് ഒറ്റപ്പാലത്ത് ഇറങ്ങി നില്‍ക്കാനാണ് നിര്‍ദേശിച്ചിരുന്നത് എന്നുമാണ് യുവതി മൊഴിനല്‍കിയിട്ടുള്ളത്.

ബസില്‍ ഒറ്റപ്പാലത്ത് എത്തി ബാഗ് കൈപ്പറ്റാം എന്നാണ് ഇയാള്‍ പറഞ്ഞിരുന്നതെന്നും യുവതി മൊഴി നല്‍കിയതായി എക്‌സൈസ് അധികൃതര്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by