കൊച്ചി: വാട്ടര്‍ മെട്രൊ സര്‍വീസ് ഉത്തര്‍പ്രദേശിലേക്കും കടക്കുന്നു. പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഉത്തര്‍പ്രദേശിലെ കാശിയിലും, ത്രിവേണി നദീസംഗമ കേന്ദ്രമായ പ്രയാഗിലും തുടങ്ങാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിനു പിന്നാലെ ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളിലും ജലമെട്രൊ നടപ്പിലാക്കാന്‍ പ്രാരംഭ നടപടികള്‍ തുടങ്ങി.
ഗുജറാത്തിലെ മൂന്ന് കേന്ദ്രങ്ങളിലാണ് ജല മെട്രോ സര്‍വീസ് തുടങ്ങുക. ആദ്യ സര്‍വീസ് ബറോഡയില്‍ തുടങ്ങാനാണ് നീക്കം. അഹമ്മദാബാദും സൂരത്തുമാണ് മറ്റ് നഗരികള്‍. കര്‍ണാടകയിലെ മംഗലാപുരത്താണ് ജല മെട്രൊ സര്‍വീസ് തുടങ്ങാന്‍ തയ്യാറെടുക്കുന്ന മറ്റൊരു നഗരം.
2026 ല്‍ സര്‍വീസ് തുടങ്ങാനാണ് കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നത്. കൊച്ചി മെട്രൊ അധികൃതരുമായി ഉത്തര്‍പ്രദേശ് ഉദ്യോഗസ്ഥര്‍ പ്രാരംഭഘട്ട ചര്‍ച്ച നടത്തി. ജനുവരിയില്‍ ഉത്തര്‍പ്രദേശ് സംഘം കൊച്ചിയിലെത്തും. വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുകയും, പരിസ്ഥിതി സൗഹൃദവും ജലഗതാഗത മേഖലയുടെ വികസനവും യാത്രാചിലവിലെ ലാഭവുമാണ് ജലമെട്രോയുടെ സ്വീകാര്യതക്കിടയാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: